സെലിബ്രേഷൻ ചർച്ചിന്റെ ജൂബിലി ആഘോഷം ഓഗ. 17 ന് ശനിയാഴ്ച  

സെലിബ്രേഷൻ ചർച്ചിന്റെ ജൂബിലി ആഘോഷം ഓഗ. 17 ന് ശനിയാഴ്ച  

വാർത്ത: കുര്യൻ ഫിലിപ്പ്

ചിക്കാഗോ: സെലിബ്രേഷൻ ചർച്ച് എന്ന പേരിൽ അറിയപ്പെടുന്ന ഇന്റർനാഷണൽ ക്രിസ്ത്യൻ അസംബ്ലിസ് ഓഫ് ഗോഡ് സഭയുടെ സുവർണ്ണ ജൂബിലി ആഘോഷങ്ങൾ ഓഗസ്റ്റ് 17 ശനിയാഴ്ച വൈകിട്ടു 4.30 മുതൽ മെഡിന സിറ്റിയിലുള്ള ജൂബിലി ചർച്ചിൽ (900 Foster Ave, Medinah) ആരംഭിക്കും.

സീനിയർ പാസ്റ്റർ റവ. ജോർജ് കെ സ്റ്റീഫൻസൺ, ലീഡ് പാസ്റ്റർ റവ. സാംസൻ സാബു എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. അസംബ്ലിസ് ഓഫ് ഗോഡ് ഇല്ലിനോയി സ്റ്റേറ്റ് അസിസ്റ്റന്റ് സൂപ്രണ്ട് റവ.റോൻ ഹൈറ്റ്മാൻ, പ്രെസ്ബിറ്റർ ഡോ. ഡേവിഡ് സ്റ്റുവർട്ട്, ഷില്ലർ പാർക്ക് സിറ്റി മേയർ നിക്ക് കയഫ എന്നിവർ മുഖ്യാതിഥികൾ ആയിരിക്കുമെന്നു സഭാ സെക്രട്ടറി വർഗീസ് സാമുവൽ അറിയിച്ചു.

 അഞ്ച് പതിറ്റാണ്ടുകളായി ചിക്കാഗോയിൽ സജീവമായി പ്രവർത്തിക്കുന്ന സഭയുടെ സമ്പന്നമായ ചരിത്രവും നേട്ടങ്ങളും സംഭാവനകളും ഈ സമ്മേളനത്തിൽ അവതരിപ്പിക്കും.  

ഓഗസ്റ്റ് 18 ന് ഞായറാഴ്ച രാവിലെ 9  മുതൽ സഭ ഇപ്പോൾ ആരാധിക്കുന്ന ഷില്ലർ പാർക്കിലുള്ള സഭാ മന്ദിരത്തിൽ വച്ച് ജൂബിലിയുടെ സമാപന സമ്മേളനവും ആരാധനയും ഉണ്ടായിരിക്കും.

1973-ൽ പരേതനായ പാസ്റ്റർ കെ.എ. തോമസ് ഇരുപതിൽ പരം വിശ്വാസികളുമായി റാവൻസ്‌വുഡ് വൈഎംസിഎയിൽ ആരംഭിച്ച പ്രവർത്തനമാണ് 50 വർഷം പിന്നിടുന്ന ഐ സി എ ജി സഭ.

 1978 മുതൽ റവ. ജോർജ്ജ് കെ. സ്റ്റീഫൻസൺ ഈ സഭയുടെ സീനിയർ പാസ്റ്ററായി സേവനമനുഷ്ഠിക്കുന്നു. അദ്ദേഹത്തിന്റെ ഊർജ്ജസ്വലമായ നേതൃത്വം സഭാ വളർച്ചയിൽ ഗണ്യമായ പങ്കുവഹിച്ചു. റവ. സാംസൺ സാബു ലീഡ് പാസ്റ്റർ ആയും റവ. ഡോ. അലക്സ്‌ ടി കോശി, റവ ക്ലാരൻസ് മാത്യു എന്നിവർ അസോസിയേറ്റ് പാസ്റ്റർമാരായും പ്രവർത്തിക്കുന്നു.

സെക്രട്ടറി വർഗീസ് സാമുവൽ,ട്രഷറർ സജി ഫിലിപ്പ്,കോ ട്രഷറർ കെവിൻ ജോസഫ് എന്നിവരും ബോർഡ് മെമ്പേഴ്സ് ആയി ഡോക്ടർ വർഗീസ് മത്തായി, ബെഞ്ചമിൻ ജോൺ, ജോൺ വർഗീസ്, ജോസഫ് ഡാനിയേൽ, തോമസ് ജേക്കബ് പ്രമോദ് തോമസ് എന്നിവരും പ്രവർത്തിച്ചുവരുന്നു 

സഭ അതിൻ്റെ ആദ്യകാലം മുതൽ എണ്ണമറ്റ വ്യക്തികൾക്ക് പ്രത്യാശയുടെ പ്രകാശവും ആത്മീയ വളർച്ചയുടെ കേന്ദ്രവുമായി പ്രവർത്തിച്ചു വരുന്നു.

50 വർഷത്തെ ഈ ശ്രദ്ധേയമായ യാത്രയെ അനുസ്മരിക്കുന്നതിൽ ഞങ്ങൾക്ക് സന്തോഷമുണ്ടെന്ന് സെലിബ്രേഷൻ ചർച്ച് ചിക്കാഗോയുടെ ലീഡ് പാസ്റ്റർ റെവ സാംസൺ സാബു പറഞ്ഞു. "വർഷങ്ങളായി ഞങ്ങളെ നിലനിറുത്തിയ വിശ്വാസം, അർപ്പണബോധം, കമ്മ്യൂണിറ്റി സ്പിരിറ്റ് എന്നിവയുടെ തെളിവാണിത്. നമ്മുടെ ഭൂതകാലവും വർത്തമാനവും ഭാവിയും ആഘോഷിക്കുമ്പോൾ ഞങ്ങളോടൊപ്പം ചേരാൻ ഞങ്ങൾ എല്ലാവരേയും ക്ഷണിക്കുന്നു."

വിവരങ്ങൾക്ക്, (847) 922-2712 അല്ലെങ്കിൽ https://ccelebration.org.