ഇവാഞ്ചലിക്കൽ മൂവ്‌മെൻ്റ് എറണാകുളം റീജിയൻ ക്യാമ്പ് നടന്നു

ഇവാഞ്ചലിക്കൽ മൂവ്‌മെൻ്റ് എറണാകുളം റീജിയൻ ക്യാമ്പ് നടന്നു

എറണാകുളം: ഇവാഞ്ചലിക്കൽ മൂവ്‌മെൻ്റ് എറണാകുളം റീജിയൻ ക്യാമ്പ് ആലുവ ശാന്തിഗിരി ആശ്രമത്തിൽ നടന്നു. 'വിശ്വാസത്തിനായി പോരാടുക' എന്നതായിരുന്നു ഈ വർഷത്തെ പ്രമേയം.

എറണാകുളം റീജിയൺ പ്രസിഡൻ്റ് പാസ്റ്റർ തോമസ് ബേബി ഉത്ഘാടനം ചെയ്തു. പാസ്റ്റർ ബിജു.പി.സാമുവേൽ, പാസ്റ്റർ ബിജു വർഗീസ്, പാസ്റ്റർ ബിജു കൃഷ്‌ണൻ എന്നിവർ ക്ലാസ്സുകൾ നയിച്ചു.

ഇവാ.എബി ജോൺ കൗൺസലിങ്‌സെക്ഷനും, പാസ്റ്റർ അനീഷ് കൊല്ലങ്കോട്, ഡോ. കെ.എം മാത്യു എന്നിവർ വചന ധ്യാനത്തിനും നേതൃത്വം നൽകി.

ഇവാ.സാംസൺ ജോണിയും കുടുംബവും മ്യൂസിക് സെക്ഷനും, കിഡ് സെക്ഷനും നയിച്ചു. 

എറണാകുളം സിഇഎം പ്രസിഡൻ്റ് പാസ്റ്റർ പോൾസൺ വി.എസ്, വൈസ് പ്രസിഡൻ്റ് പാസ്റ്റർ ഫെബിൻ ബോസ്റ്റ് , സെക്രട്ടറി ബിനു വർഗീസ്, ട്രഷറർ  ആൽവിൻ കെ മാത്യു , അസോസിയേറ്റ് സെക്രട്ടറി ജോബ് കെ കുരുവിള, കോഡിനേറ്റ്സ് പാസ്റ്റർ ഷിജു തങ്കച്ചൻ,  പാസ്റ്റർ ഷാലു ചെറിയാൻ, പാസ്റ്റർ ഹരീഷ് ഗോപി, ജെസ്സി മോൾ, റോഷൻ കെ മാത്യു എന്നിവർ നേതൃത്വം നൽകി.