മാനവ സമാധാന സന്ദേശ യാത്രയ്ക്ക് ഒരുക്കങ്ങളായി

0
1284

 

അടിമാലി: ക്രൈസ്റ്റ് ഫോർ ഏഷ്യയുടെ കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 15 മുതൽ 31 വരെ കാസർഗോഡ് മുതൽ പാറശ്ശാല വരെ നടത്തുന്ന മാനവ സമാധാന സന്ദേശ യാത്രയ്ക്ക് ഒരുക്കങ്ങൾ തുടങ്ങി. 

  മെയ് 20 തിങ്കളാഴ്ച രാവിലെ 10 മണിക്ക് അടിമാലി മെറീന ഓഡിറ്റോറിയത്തിൽ കുടിയ മീറ്റിംഗിൽ പ്രയർ സെൽ രൂപീകരിച്ചു. വിവിധ സഭാ വിഭാഗങ്ങളിലുള്ള പ്രതിനിധികൾ പങ്കെടുത്തു.  ഒരുമിച്ചുകൂടിയ മീറ്റിംഗിന് പാസ്റ്റർ ജോയി പെരുമ്പാവൂർ ( CFA ഡയറക്ടർ ) അദ്ധ്യക്ഷത വഹിച്ചു. പാസ്റ്റർ കെ.രാജൻ ചെറിയനാട് (CFA ഡയറക്ടർ) ,പാസ്റ്റർ സാബു പുല്ലാട് എന്നിവർ പ്രസംഗിച്ചു.   കെ.വി.വർഗീസ് (ട്രഷറർ) നേതൃത്വം നൽകി. പാസ്റ്റർമാരായ കെ.കെ. സണ്ണി (പ്രസിഡന്റ്), ബേബി വർഗീസ് (വൈസ് പ്രസിഡന്റ്), പി .ടി.ആൻറണി (സെക്രട്ടറി) , സാം മാത്യു (ജോ.സെക്രട്ടറി) ജോസ് (ട്രഷറർ) എന്നിവരെ പ്രയർ സെൽ ഭാരവാഹികളായി തിരഞ്ഞെടുത്തു. CFA യുടെ കേരളത്തിലെ പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലകൾ തോറും പ്രയർ സെല്ലുകൾ രൂപീകരിച്ചു വരികയാണെന്ന് പാസ്റ്റർ ജോയി പെരുമ്പാവൂർ അറിയിച്ചു. പാസ്റ്റർ ഉണ്ണൂണ്ണി മാത്യു (ബാബു ) യു.എസ്.എ. ,ക്രൈസ്റ്റ് ഫോർ ഏഷ്യയുടെ അന്തർദ്ദേശീയ ഡയറക്ടറായി പ്രവർത്തിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here