സിഎഫ്എഐ ലീഡേഴ്സ് മീറ്റിംഗ് നടന്നു

സിഎഫ്എഐ ലീഡേഴ്സ് മീറ്റിംഗ് നടന്നു

മാവേലിക്കര: ക്രൈസ്റ്റ് ഫോർ ഏഷ്യ ഇൻറർനാഷണലിന്റെ (സിഎഫ്എഐ) ലീഡേഴ്സ് മീറ്റിംഗ്  മാവേലിക്കര ചെറിയനാട് നടന്നു. ആലപ്പുഴ ജില്ലാ കോഓർഡിനേറ്റർ പാസ്റ്റർ കെ.വി. ജോൺസൺ അധ്യക്ഷത വഹിച്ചു.  റവ. ഡോ.ജോൺ കെ. മാത്യു മുഖ്യ സന്ദേശം നൽകി. സിഎഫ്എ ഇൻറർനാഷണൽ ഫൗണ്ടർ പ്രസിഡൻറ് & ഡയറക്ടർ റവ.ഡോ. ഉണ്ണൂണ്ണി മാത്യു മിഷൻ ചലഞ്ച് നടത്തി. പാസ്റ്റർ ജോയ് ദേവസ്യ, പാസ്റ്റർ കെ.എം. കുരുവിള , പാസ്റ്റർ കെ. മാത്യു,  ബാബു വർഗീസ്, എന്നിവർ ആശംസ സന്ദേശം നൽകി.

കേരള സ്റ്റേറ്റ് ഡയറക്ടർ പാസ്റ്റർ സാംകുട്ടി ഡാനിയേൽ, കോ ഓർഡിനേറ്റർമാരായ പാസ്റ്റർ പോൾ ഉണ്ണി, പാസ്റ്റർ ജോസഫ് ചാക്കോ പാസ്റ്റർ വിജയൻ നായർ എന്നിവരും പങ്കെടുത്തു.

Advertisement