12 മണിക്കൂർ ചെയിൻ പ്രയർ നാളെ മെയ് 5 ന്

0
503

വാർത്ത: ബൈജു എസ്സ് പനയ്ക്കോട്

കല്ലിയൂർ: അപ്പൊസ്തലിക് യൂത്ത് മൂവ്മെന്റ് ( എ വൈ എം ) നാളെ മെയ് 5 ബുധനാഴ്ച രാവിലെ 9 മണി മുതൽ രാത്രി 9 മണി വരെ പ്രാർത്ഥന നടക്കും.
വർദ്ധിച്ചു വരുന്ന കോവിഡ് മഹാമാരി നിമിത്തമുള്ള പ്രതിസന്ധിയിൽ നിന്നുള്ള വിടുതലിനായ് ദി സൗത്ത് ഇന്ത്യാ അപ്പൊസ്റ്റലിക് ചർച്ച് ഓഫ് ഗോഡിന്റെ യുവജന വിഭാഗമായ എ വൈ എം ആണ് പ്രാർത്ഥന സംഘടിപ്പിച്ചിരിക്കുന്നത്. പ്രാർത്ഥനാ വിഷയങ്ങൾക്കായി കുറഞ്ഞത് അര മണിക്കൂർ വീതം അതാത് സ്ഥലങ്ങളിൽ ഇരുന്നു പ്രാർത്ഥിക്കുന്നു. പ്രാർത്ഥിക്കുന്ന യുവജനങ്ങളുടെ പട്ടിക തയ്യാർ ചെയ്‌തിട്ടുണ്ട്. രാത്രി 8 മണി മുതൽ 9 വരെ സൂമിൽ ഒരുമിച്ച് കൂടി പ്രാർത്ഥിക്കുന്നു.
എ വൈ എം പ്രസിഡന്റ്‌ പാസ്റ്റർ വിജു മാരായമുട്ടം, ജനറൽ സെക്രട്ടറി പാസ്റ്റർ ഷൈജു റ്റി. കല്ലിയൂർ എന്നിവർ നേതൃത്വം വഹിക്കുന്നു.
വിവരങ്ങൾക്ക്: 9495336764
സൂം ഐഡി: 659 140 8562
പാസ് കോഡ്: AYM2021

LEAVE A REPLY

Please enter your comment!
Please enter your name here