ചേലക്കര യു.പി.എഫിന് പുതിയ ഭരണസമിതി

വിവിധ പ്രവർത്തന പദ്ധതികളുമായി ചേലക്കര യു.പി.എഫ്

ചേലക്കര യു.പി.എഫിന് പുതിയ ഭരണസമിതി
പാസ്റ്റർ ഡേവിഡ് ടി. എബ്രഹാം തൂമ്പുങ്കൽ, പാസ്റ്റർ അജിഷ് ജോസഫ് വട്ടപറമ്പിൽ, ബിജോയ് അഞ്ചാനിക്കൽ എന്നിവർ

വിവിധ പ്രവർത്തന പദ്ധതികളുമായി ചേലക്കര യു.പി.എഫ് 

ചേലക്കര: ചേലക്കര യുപിഎഫ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു.  പാസ്റ്റർ ഡേവിഡ് ടി എബ്രഹാം തൂമ്പുങ്കൽ (പ്രസിഡന്റ് ), പാസ്റ്റർ അജിഷ് ജോസഫ് വട്ടപറമ്പിൽ (സെക്രട്ടറി / മിഷൻ പ്രവർത്തനം), ബിജോയ് അഞ്ചാനിക്കൽ (ട്രഷറർ) എന്നിവരെയും പാസ്റ്റർ സാംകുട്ടി ടി ജി (വൈസ് പ്രസിഡന്റ്), പാസ്റ്റർ സതീഷ് മാത്യു (ജോ. സെക്രട്ടറി), ബെന്നി ജോസഫ് (അസിസ്റ്റൻറ് ട്രഷറർ) എന്നിവരെയും തിരഞ്ഞെടുത്തു. സജി മത്തായി കാതേട്ട് , അബ്രഹാം കൊണ്ടാഴി എന്നിവരാണ് രക്ഷാധികാരികൾ.

എക്സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് സഹോദരി സുനി സെന്നി (ലേഡീസ് ഫെല്ലോഷിപ്പ് ), സഹോദരി കൃപ സ്റ്റാലിൻ (ബാലലോകം കൺവീനർ), സ്റ്റാൻലി കെ. സാമുവൽ (മീഡിയ/പബ്ലിസിറ്റി), സന്തോഷ് ജോബ് (യൂത്ത് കോഡിനേറ്റർ) എന്നിവരും നിയമനിതരായി. കൂടാതെ പ്രയർ കൺവീനറായി പാസ്റ്റർ റെജി ജോൺ കുറുമല, യൂത്ത് കോർഡിനേറ്ററായി പാസ്റ്റർ ജോൺസൺ സാം എന്നിവരും ബ്രദർ രാജു അബ്രഹാമിനെ രക്ഷാധികാരിയായും നിയമിച്ചു.

കമ്മിറ്റി അംഗങ്ങളായി ജോയ് എൻ.പി, പാസ്റ്റർ ഡെന്നി പോൾ, പാസ്റ്റർ ജയപ്രകാശ് കെ.പി, പാസ്റ്റർ വി.ജെ ജോൺ, ഷാജി, കെ.ജെ ജോൺസൺ, സിസ്റ്റർ ജാൻസി സണ്ണി എന്നിവരെയും തിരഞ്ഞെടുത്തു. 

യുപിഎഫിന്റെ ആഭിമുഖ്യത്തിൽ ജനറൽ കൺവെൻഷൻ, മുറ്റത്ത് കൺവെൻഷൻ, സ്നേഹപൂർവ്വം അമ്മമാർക്ക് എന്ന പെൻഷൻ പദ്ധതി, യുപിഎഫ് പ്രാർത്ഥന ദിനം, യൂത്ത് , ബാലലോകം, പ്രാർത്ഥനാ സംഗമം എന്നിവയും നടത്തും. ചേലക്കര സമീപ പ്രദേശങ്ങളിലെ വിവിധ സഭകളുടെ ഐക്യ കൂട്ടായ്‌മയാണ്‌ ചേലക്കര യു.പി.എഫ്.

കുടുതൽ വിവരങ്ങൾക്ക്: +91 94956 13948 / +91 9746207220

Advertisement