ചെങ്ങന്നൂർ പെന്തെക്കോസ്ത് ഐക്യവേദി : വാർഷികവും ഏകദിന കൺവെൻഷനും

0
1060

ഈ സമ്മേളനം ഗുഡ്ന്യൂസ് ലൈവ് യൂട്യൂബ് ചാനലിലും ഓൺലൈൻ ഗുഡ്ന്യൂസ്  ഫെയ്സ് ബുക്ക് പേജിലും തൽസമയം വീക്ഷിക്കാം

ചെങ്ങന്നൂർ: ചെങ്ങന്നുർ പെന്തെക്കോസ്ത് ഐക്യവേദിയുടെ 12 -ാം വാർഷിക മിറ്റിങ്ങും ചമ്മത്തുമുക്ക് ഐ പി സി എബനേസർ സഭയുടെയും സംയുക്ത സുവിശേഷ യോഗവും മെയ് 31 ന് തിയതി വൈകിട്ട് 6  മുതൽ 9  വരെ ചെറിയനാട് മുത്തേടത്ത് മുക്കിന് സമീപം തടത്തിൽ   ഭവനങ്കണത്തിൽ നടക്കും.

 ഐപിസി നൂറനാട് സെൻറർ മിനിസ്റ്റർ പാസ്റ്റർ പി.ഇ.ജോർജ് വെട്ടിയാർ  ഉൽഘാടനം ചെയ്യും.  പാസ്റ്റർമാരായ തോമസ് ഫിലിപ്പ്, അഭിലാഷ് മാന്നാർ ,രഞ്ചു  വി. ഫിലിപ്പ് എന്നിവർ ദൈവവചനം പ്രസംഗിക്കും. തേജസ് ഗോസ്പൽ മെലഡിസ് ഗാന ശ്രുശ്രുഷ നിർവഹിക്കും.പാസ്റ്റർ പ്രകാശ് പീറ്റർ നേതൃത്വം നല്കും.

പാസ്റ്റർ ജെഫി വർഗീസ് പ്രസിഡന്റായിരിക്കുന്ന ഈ ഐക്യുട്ടായ്മ പലയിടങ്ങളിൽ കൺവെൻഷൻ ബൈബിൾ ക്ലാസുകൾ പരസ്യ യോഗങ്ങൾ നടത്തി വരുന്നു. ഫോൺ9947170550

ഈ മീറ്റിംങ്ങ് ഗുഡ്ന്യൂസ് ലൈവ് എന്ന യൂട്യൂബ് ചാനലിലും ഓൺലൈൻ ഗുഡ്ന്യൂസ്  ഫെയ്സ് ബുക്ക് പേജിലും തൽസമയം വിക്ഷിക്കാം.

LEAVE A REPLY

Please enter your comment!
Please enter your name here