ചിക്കാഗോ ലേഡിസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

ചിക്കാഗോ ലേഡിസ് ഫെലോഷിപ്പിന് പുതിയ നേതൃത്വം

ചിക്കാഗോ : ചിക്കാഗോ ലേഡീസ് ഫെലോഷിപ്പിന്റെ  രണ്ടു വർഷത്തെ കോർഡിനേറ്ററായി സിസ്റ്റർ മോളി എബ്രഹാമിനെയും ജോയിന്റ് കോർഡിനേറ്ററായി സിസ്റ്റർ ഗ്രേസി തോമസിനെയും തെരഞ്ഞെടുത്തു.

സിസ്റ്റർ മിനി ജോൺസന്റെയും സിസ്റ്റർ റോസമ്മ തോമസിന്റെയും പ്രവർത്തന കാലാവധി പൂർത്തിയായതിനെ തുടർന്നാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. ഫെലോഷിപ്പ് ഓഫ് പെന്തെക്കോസ്തൽ ചർച്ച്സ് ഇൻ ചിക്കാഗോയുടെ കൺവീനർ ഡോ.വില്ലി എബ്രഹാമിന്റെ ഭാര്യയാണ് കോർഡിനേറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ട മോളി എബ്രഹാം. ഗുഡ് ഷെപ്പേർഡ് ഫെലോഷിപ്പ് ചർച്ചിലെ അംഗമാണ്.

ജോയിന്റ് കോർഡിനേറ്ററായി തെരഞ്ഞെടുക്കപ്പെട്ട ഗ്രേസി തോമസ് ഗില്‍ഗാല്‍ പെന്തെക്കോസ്തൽ  അസംബ്ലിയിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ സാം തോമസിന്റെ ഭാര്യയാണ്.

വാർത്ത: കുര്യൻ ഫിലിപ്പ്