ഭയപ്പെടരുത്, പതറരുത്, പ്രതീക്ഷ കൈവിടരുത്!

ഭയപ്പെടരുത്, പതറരുത്, പ്രതീക്ഷ കൈവിടരുത്!
varient
varient
varient

ഭയപ്പെടരുത്, പതറരുത്, പ്രതീക്ഷ കൈവിടരുത്!

 സി.വി.മാത്യു,ചീഫ് എഡിറ്റർ, ഗുഡ്‌ന്യൂസ് 

റെ പ്രതീക്ഷയോടെയും പ്രത്യാശയോടെയും പുത്തൻ തീരുമാനങ്ങളോടെയുമാണ് മിക്ക വിശ്വാസികളും പുതു വർഷത്തെ സ്വാഗതം ചെയ്യുക. വർഷാവസാനത്തിൽ ഇവയൊന്നും നടന്നില്ലേ എന്ന വിലാപവും പതിവു കാഴ്ചയാണ്. കോവിഡ്ഭീതി പൂർണമായി വിട്ടു മാറാത്ത ഒരു വർഷവുമായിരുന്നു പിന്നിട്ടത്. ഇത്രയേറെ മരണ വാർത്തകൾ റിപ്പോർട്ടു ചെയ്ത വർഷവും അടുത്തെങ്ങും ഉണ്ടായിട്ടില്ല എന്നു തോന്നുന്നു, വിശിഷ്യ ചെറുപ്പക്കാരുടെ അപകട മരണങ്ങളും സുവിശേഷ പ്രവർത്തകരുടെ വേദനിപ്പിക്കുന്ന വേർപാടുകളും. ഇവയിൽ പലതും ഉത്തരം കിട്ടാത്ത ചോദ്യങ്ങളായി അവശേഷിക്കുന്നു.

ഒരിക്കലും കേട്ടിട്ടില്ലാത്ത ധാർമിക അധപ്പതനത്തിന്റെ വാർത്തകളാണ് മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്നത്. എന്നത്തേക്കാളുമുപരി പ്രകൃതിയും മനുഷ്യരോടു പിണങ്ങി നിൽക്കുന്നുവോ എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ദൈവജനം കാന്തന്റെ വരവിന്റെ നാന്ദിയായി ഇവയൊക്കെ കാണുമ്പോൾ ലോകർക്കു ഉത്തരം കിട്ടാത്ത ചോദ്യങ്ങളാണിവ. സുവിശേഷ വിരോധികളുടെ കടന്നാക്രമണങ്ങൾ ക്രൈസ്തവ സമൂഹത്തെ അസ്വസ്ഥമാക്കുന്നു എന്ന വസ്തുതയും വിസ്മരിക്കാനാവില്ല.

എന്തു വന്നാലും ദൈവജനം പതറരുത്. പകരം വിശുദ്ധി സൂക്ഷിച്ചു ഒരുങ്ങിയിരിക്കേണ്ട സമയമാണിത്. ദൈവം അറിയാതെ ഒന്നും സംഭവിക്കില്ല എന്ന ബോധ്യം നമ്മെ കർമ്മോത്സുകരാക്കട്ടെ. സുവിശേഷത്തിനു വേണ്ടി നമുക്കു കഴിയുന്നതെല്ലാം ചെയ്യാൻ ശ്രമിക്കുമെന്നതാകട്ടെ നമ്മുടെ പുതുവർഷത്തിലെ തീരുമാനം.