കഴിവുകള്‍ ദൈവനാമത്തിനായി വിനിയോഗിക്കുക

0
886

കഴിവുകള്‍ ദൈവനാമത്തിനായി വിനിയോഗിക്കുക

സി വി മാത്യു

പയോഗിക്കാത്ത ആയുധങ്ങള്‍ തുരുമ്പെടുക്കുക സ്വഭാവികമാണ്. ഉപയോഗിക്കുംതോറും അവയ്ക്കു മൂര്‍ച്ചകൂടും. മനുഷ്യനെക്കുറിച്ചും തികച്ചും വാസ്തവമാണിത്. പ്രവര്‍ത്തനനിരതരായിരിക്കുന്നവര്‍ക്കു കൂടുതല്‍ പ്രവര്‍ത്തനത്തിനുള്ള അവസരങ്ങളും പ്രാപ്തിയും ലഭിക്കുമ്പോള്‍ കര്‍മരഹിതരായിരിക്കുന്നവര്‍ പ്രയോജനരഹിതരായിത്തീരുക സ്വാഭാവികമാണ്. ഒന്നിനും വയ്യെന്നുപറഞ്ഞ് ഒന്നും പ്രവര്‍ത്തിക്കാതെ അലസരായി കഴിയുന്നവര്‍ക്കു ജീവിതത്തില്‍ ഒന്നുംനേടാന്‍ കഴിയില്ല. അവര്‍ അലസതയില്‍ നിന്നു അലസതയിലേക്കു നയിക്കപ്പെട്ട് പ്രയോജനമില്ലാത്തവരായിത്തീരും.

മറ്റുള്ളവര്‍ കുറ്റംപറയും എന്നുപറഞ്ഞ് ഒരു കാര്യത്തിലും ഇടപെടാന്‍ താല്‍പര്യപ്പെടാത്ത ചിലരെ കാണാറുണ്ട്. നമ്മുടെ കഴിവുകള്‍ ഉപയോഗിക്കാതെ മാറിയിരിക്കുന്നതു അവനവനു തന്നെ ദോഷംചെയ്യുന്ന പ്രക്രിയയാണെന്നു നാം മറക്കരുത്. ഫലമുള്ള വൃക്ഷത്തിനേ ഏറുകൊള്ളുകയുള്ളൂ. ഒരു ഫലവുമില്ലാതെ നിറയെ ഇലകളുമായി തഴച്ചുനില്‍ക്കുന്ന വൃക്ഷത്തിന്‍റെ ചുവട്ടില്‍ വഴിപോക്കര്‍ എറിയുന്ന ഒരു കരിങ്കല്‍കഷണംപോലും കാണുകയില്ല. ഫലമുള്ള വൃക്ഷം എപ്പോഴും ആക്രമണഭീഷണിയുടെ നിഴലിലാണ്. എങ്കിലും ഫലമില്ലാത്ത വൃക്ഷം യജമാനന്‍റെ ശിക്ഷയ്ക്കു വിധേയമാകുമ്പോള്‍ ഫലവൃക്ഷം അനേകര്‍ക്ക് ആനന്ദമരുളുന്നു. നിങ്ങള്‍ വളരെ ഫലംകായ്ക്കണമെന്നാണു കര്‍ത്താവ് ശിഷ്യന്മാരെ ഉദ്ബോധിപ്പിക്കുനന്നത്. നമ്മില്‍നിന്നും ദൈവം വളരെ ഫലം പ്രതീക്ഷിക്കുന്നു.

ഫലംകായ്ക്കുകയെന്നത് അനുഗ്രഹീതമായ അനുഭവമാണ്. ദൈവം നമ്മില്‍ നിക്ഷിപ്തമാക്കിയിരിക്കുന്ന കഴിവുകള്‍ ദൈവനാമമഹത്ത്വത്തിനായി വിനിയോഗിക്കാന്‍ നമുക്കിടയാകട്ടെ. ഒരിക്കലും അവ തുരുമ്പെടുക്കാന്‍ അനുവദിച്ചുകൂടാ.
വിശ്വാസിയുടെ ജീവിതം അനേകര്‍ക്കു പ്രയോജനപ്പെടേണ്ടതാണ്. നമുക്കുള്ള കഴിവുകള്‍ അതു എന്തുതന്നെയായാലും ശരിയായി വിനിയോഗിക്കാം. തുരുമ്പെടുത്തു സ്വയം നശിക്കാതെ അനേകര്‍ക്കു പ്രയോജനപ്പെടാന്‍ നമുക്കിടയാകട്ടെ. നമുക്കതിനു കഴിയുന്നുണ്ടോ? 

 

 

LEAVE A REPLY

Please enter your comment!
Please enter your name here