ക്രൈസ്തവ പീഡനം തുടരുന്നു; ഫ്രാന്‍സിലെ  ക്രിസ്ത്യൻ പള്ളിയ്ക്ക് സമീപം തീവ്രവാദി ആക്രമണം

0
920

പാരീസ്: ഫ്രാൻസിലെ നീസ് നഗരത്തിലെ ക്രൈസ്തവ ദേവാലയത്തിനു സമീപം ഇസ്ലാമിക തീവ്രവാദി നടത്തിയ ആക്രമണത്തിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നോട്ര-ഡാം ബസിലിക്കയിലാണ് കത്തി ഉപയോഗിച്ചു ആക്രമണം നടത്തിയത്. അല്ലാഹു അക്ബര്‍ എന്ന്‍ ഉച്ചരിച്ച് തീവ്രവാദി ഒരു സ്ത്രീയുടെ തല അറുത്തു മാറ്റിയതായും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ആക്രമണം ഭീകര പ്രവർത്തനമാണെന്ന് നീസ് മേയർ പ്രതികരിച്ചു. നഗരത്തിലെ നോട്രഡാം പള്ളിയിലും സമീപത്തുമായാണ് കത്തി ആക്രമണം നടന്നതെന്നും അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തതായും മേയർ ക്രിസ്റ്റ്യൻ എസ്ട്രോസി ട്വിറ്ററിൽ വ്യക്തമാക്കി. ആക്രമണത്തെക്കുറിച്ച് അന്വേഷിക്കാൻ ആവശ്യപ്പെട്ടതായി ഫ്രഞ്ച് ആന്റി ടെററിസ്റ്റ് പ്രോസിക്യൂട്ടേഴ്സ് ഡിപ്പാർട്ട്മെന്റ് അറിയിച്ചു.

ഈ മാസത്തിന്റെ ആരംഭത്തില്‍ പാരീസിലെ ഫ്രഞ്ച് മിഡിൽ സ്‌കൂൾ അദ്ധ്യാപകൻ സാമുവൽ പാറ്റിയെ തീവ്ര ഇസ്ളാമിക നിലപാടുള്ള യുവാവ് തലവെട്ടി കൊലപ്പെടുത്തിയതിന്റെ നടുക്കം വിട്ട് മാറുന്നതിനിടെയാണ് പുതിയ ആക്രമണം. പ്രവാചകനിന്ദയുള്ള കാര്‍ട്ടൂണ്‍ കാണിച്ചുവെന്ന ആരോപണം ഉന്നയിച്ചാണ് അധ്യാപകന്റെ തീവ്രവാദി അധ്യാപകന്റെ തലയറുത്തത്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here