തുടർച്ചയായ രണ്ട് തോൽവികൾ; മൂന്നാം തവണ സിവിൽ സർവീസിൽ ലക്ഷ്യം നേടി ഫെബിൻ

തുടർച്ചയായ രണ്ട് തോൽവികൾ; മൂന്നാം തവണ സിവിൽ സർവീസിൽ ലക്ഷ്യം നേടി ഫെബിൻ

തുടർച്ചയായ രണ്ട് തോൽവികൾ; മൂന്നാം തവണ സിവിൽ സർവീസിൽ ലക്ഷ്യം നേടി ഫെബിൻ

ചാക്കോ കെ.തോമസ്, ബെംഗളൂരു

പത്തനാപുരം: സിവിൽ സർവീസ് പരീക്ഷയിൽ ഉയർന്ന റാങ്കു കരസ്ഥമാക്കിയതിന്റെ സന്തോഷത്തിലാണു ഫെബിൻ ജോസ് തോമസ്. 254 -ാം റാങ്കാണു ഫെബിന്. പിടവൂർ വല്ലാനെത്ത് ജോസ് ബംഗ്ലാവിൽ ജോസ് തോമസിന്റെയും ലതയുടെയും മൂന്നാമത്തെ മകനാണ്. മൂന്നു വർഷത്തെ കഠിന പരിശ്രമത്തിന്റെ ഫലമായാണു ഈ വിജയം. തിരുവല്ല ബിലീവേഴ്‌സ് ഹൈസ്‌ക്കൂളിൽ പഠിക്കുമ്പോൾ ഹോസ്റ്റൽ വാർഡൻ കോശിസാർ ആണു സിവിൽ സർവീസിനെക്കുറിച്ച്  ആദ്യമായി തന്നോടു പറഞ്ഞത്.

 ഫെബിൻ ജോസ് (നടുവിൽ) കുടുംബാംഗങ്ങളൊടൊപ്പം

കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പബ്ലിക് സ്‌ക്കൂളിൽ പ്ലസ്ടുവിനു പഠിക്കുമ്പോൾ ഒരിക്കൽ സ്‌കൂളിലെ ഒരു പരിപാടിയുടെ മുഖ്യാതിഥിയായെത്തി കോട്ടയം കളക്ടർ യു. വി. ജോസ് അനുഭവങ്ങൾ പങ്കുവച്ചതു ഫെബിനിൽ സിവിൽ സർവീസ് മോഹമുണർത്തി. തുർന്നു കോഴിക്കോട് എൻഐടിയിൽ  മെക്കാനിക്കൽ എൻജിനിയറിംഗിനു പഠിക്കുമ്പോഴും ശ്രമം തുടർന്നു. എൻജിനിയറിംഗ് പഠനകാലത്തു ഐസിപിഎഫ്, ഇ.യു പ്രാർഥനാഗ്രൂപ്പുകളിൽ സജീവ പങ്കാളിയായിരുന്നു.

മാതാപിതാക്കളും സഹോദരിമാരും സിവിൽ സർവീസ് പഠനത്തിന് എല്ലാ പിൻതുണയും നൽകി. തിരുവ ന്തപുരത്തും ഡൽഹിയിലുമായിരുന്നു കോച്ചിംഗ്.  രണ്ടു തവണ പരാജയപ്പെട്ടപ്പോഴും  ആത്മവിശ്വാസം കൈവിടാതെ പരിശ്രമിച്ചു. ചെറിയ പരാജയംപോലും താങ്ങാൻ കെല്പില്ലാത്ത പുതുതലമുറയ്ക്കു വഴികാട്ടുകയാണ് ഈ 26 കാരൻ. പരാജയങ്ങളിൽ തളരാതെ മുന്നോട്ട് പോകണമെന്നാണു സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഏതു വിദ്യാർഥിയോടും തനിക്കു പറയാനുള്ളത്. നമുക്ക് നമ്മളിൽ വിശ്വാസം ഉണ്ടാകണം. നമ്മുടെ പ്രയത്നം നിച്ഛയമായും അതിനു ഫലമുണ്ടാകും. തോൽവിയിലും ആത്മാഭിമാനം കൈവെടിയാതിരിക്കുക; ഫെബിൻ പറയുന്നു. 

ഡൽഹിയിലെ പഠനസമയത്ത് കരോൾബാഗ് ഐപിസിയിലും തിരുവനന്തപുരത്ത് പാളയം പിഎംജി യിലും ആരാധനയിൽ പങ്കെടുത്തിരുന്ന ഫെബിൻ കൊട്ടാരക്കര ഗ്രേയ്‌സ് സിറ്റി ചർച്ച് ഓഫ് ഗോഡ് സഭാംഗവും സഭയുടെ യുവജന സംഘടനയിലെ സജീവ സാന്നിധ്യവുമാണ്.

ഏതു കാര്യവും പ്രാർഥനയോടെ ചെയ്യുന്ന ഫെബിനു ദൈവം തന്നെ ഉയർത്തുമെന്ന വാഗ്ദാനം ലഭിച്ചിരുന്നു. അതു നിറവേറ്റിയതിൽ താൻ സന്തോഷിക്കുകയാണ്.  പെന്തെക്കൊസ്ത് സമൂഹത്തിൽ സിവിൽ സർവീസ് മേഖലയിൽ വിരലിൽ എണ്ണാവുന്നവരേ ഉള്ളൂ. ഇനിയും ധാരാളം യുവജനങ്ങൾ ഈ രംഗത്തു വരണമെന്നു ഗുഡ്‌ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഫെബിൻ പറഞ്ഞു. സഹോദരങ്ങൾ: ഡോ. ഫേബാ ഗ്രേയ്സ് ജോസ്(ജർമ്മനി), ഡോ.കൃപ അന്ന ജോസ് (ബെംഗളൂരു).

Advertisement