'അമ്മ'മാരുടെ കണ്ണീരൊപ്പാൻ കാൽഗറിയിൽ ഫുഡ് ഫെസ്റ്റ്

'അമ്മ'മാരുടെ കണ്ണീരൊപ്പാൻ കാൽഗറിയിൽ ഫുഡ് ഫെസ്റ്റ്
ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി റെജി ജോസഫിന് റോണയും ഷെറിനും ചേർന്ന് തുക കൈമാറുന്നു. മോൻസി മാമ്മൻ, സന്ദീപ് വിളമ്പുകണ്ടം എന്നിവർ സമീപം

മാതൃകയായി കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലിയിലെ സഹോദരിമാർ 

സന്ദീപ് വിളമ്പുകണ്ടം

മ്പന്ന രാജ്യങ്ങളിലേക്ക് കുടിയേറുന്ന നമ്മുടെ സഹോദരങ്ങൾക്ക് മാതൃകയാവുകയാണ് കാൽഗറിയിലെ ഒരുകൂട്ടം സഹോദരിമാർ. കാൽഗറി കേരള ക്രിസ്ത്യൻ അസ്സെംബ്ലയിലെ ലേഡീസ് മിനിസ്ട്രീസിന്റെ  ആഭിമുഖ്യത്തിൽ നടത്തിയ ഫുഡ് ഫെസ്റ്റിലൂടെ ലഭിച്ച തുക സ്വന്തം നാട്ടിലെ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നൽകിയാണ് ശ്രദ്ധേയമായത്. 

കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലി സഭാംഗങ്ങൾ ഗുഡ്‌ന്യൂസ് പ്രവർത്തകർക്കൊപ്പം

വാർദ്ധക്യ രോഗങ്ങളാലും, ആശ്രിതരില്ലാതെയും ദുരിതമനുഭവിക്കുന്ന ഒരു കൂട്ടം ''അമ്മ'മാർക്കാണ് ഒരു പിടി സഹായം നല്കാൻ ആഗ്രഹമുണ്ടെന്ന് ഗുഡ്‌ന്യൂസിനെ അറിയിക്കുകയായിരുന്നു സികെസിഎ (കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലി) യിലെ സഹോദരിമാർ. ഏറ്റവും അർഹരായ, ഒരു നേരത്തെ മരുന്നിനു പോലും പണം ഇല്ലാതെ, വിഷമം പങ്കുവെയ്ക്കാൻ പോലും ആരാരുമില്ലാത്ത ദുരിതമനുഭവിക്കുന്ന പ്രായമായ സഹോദരിമാരുടെ വിവരങ്ങൾ ഗുഡ്‌ന്യൂസ് ചാരിറ്റബിൾ സൊസൈറ്റി നൽകുകയായിരുന്നു. അവരുടെ കണ്ണീരൊപ്പാനാണ് ഈ സഹോദരിമാർ തയ്യാറായത്. 

സഭയിലെ ലേഡീസ് മിനിസ്ട്രി കോർഡിനേറ്റർമാരായ റോണി സൈമണും, സോണിയ ഹാൻസെലും മുൻകൈയെടുത്താണ് ഇങ്ങനെ ഒരു പദ്ധതി തയ്യാറാക്കിയത്. ജനിച്ചു വളർന്ന നാട്ടിൽ ദുരിതമനുഭവിക്കുന്നവരെ ചേർത്തുനിർത്തുക എന്ന വലിയ ആഗ്രഹവും കരുതലുമാണ് ഇങ്ങനെ ഒരു സംരംഭത്തിന്റെ പ്രേരകഘടകം.

കാൽഗറി കേരള ക്രിസ്ത്യൻ അസ്സെംബ്ലയിലെ ലേഡീസ് മിനിസ്ട്രി അംഗങ്ങളായ റോണി സൈമൺ, ഷെറിൻ ജെയ്സൺ എന്നിവർ കോട്ടയം ഗുഡ്‌ന്യൂസിൽ നേരിട്ടെത്തി അവരുടെ പ്രവർത്തനങ്ങൾ വിവരിക്കുകയും, സന്തോഷം പങ്കു വെക്കുകയും ചെയ്തു. തുടർന്നുള്ള വർഷങ്ങളിലും ഗുഡ്‌ന്യൂസുമായി കൈകോർത്തു ഇത്തരം പ്രവർത്തങ്ങളിൽ സജീവമാകാമെന്നും അവർ ഉറപ്പു നൽകി.

കാൽഗറി പട്ടണത്തിലെ പ്രഥമ മലയാളം പെന്തെക്കോസ്റ്റൽ സഭ ആണ് കാൽഗറി കേരള ക്രിസ്ത്യൻ അസംബ്ലി. സീനിയർ പാസ്റ്റർ ആയി റവ. കുരിയാച്ചൻ ഫിലിപ്പ് ശുശ്രൂഷിക്കുന്ന സി.കെ.സി.എ. സഭ മിഷൻ പ്രവർത്തനങ്ങളിലും, ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി പങ്കെടുക്കുന്നു. Church Website: https://www.ckcachurch.org

Advertisement