ക്രിസ്ത്യൻ മ്യൂസിഷൻസ് ഫെലോഷിപ്പിൻ്റെ ദ്വിദിന സംഗമത്തിനു  ആഗ.7ന്  സമാപനം

ക്രിസ്ത്യൻ മ്യൂസിഷൻസ് ഫെലോഷിപ്പിൻ്റെ ദ്വിദിന സംഗമത്തിനു  ആഗ.7ന്  സമാപനം

ചെങ്ങന്നൂർ : മലയാളി ക്രൈസ്തവ സംഗീത മേഖലയിലെ ചരിത്രത്തിലാദ്യമായി സംഗീത മേഖലയിലുള്ളവരുടെ കൂട്ടായ്മയ്ക്ക് ചെങ്ങന്നൂർ എസ്സ്. ബി. എസ്സ് ക്യാമ്പ് സെന്ററിൽ തുടക്കമായി. 

പാറശ്ശാല മുതൽ കാസർഗോഡ് വരെയുള്ള എല്ലാ റീജിയണുകളിലുമുള്ള സംഗീതപ്രവർത്തകർ പങ്കെടുക്കുന്ന  സംഗമം ആഗസ്റ്റ് 6 ന് സുവിശേഷ ബാലസംഘം നാഷ്ണൽ പ്രസിഡൻ്റ് സുവി. എബ്രഹാം തോമസ് ഉദ്ഘാടനം ചെയ്തു.  സിഎംഎഫ് ജനറൽ സെക്രട്ടറി ജോസ് ജോർജ് ഹോളി ബീറ്റ്സ് അധ്യക്ഷത വഹിച്ചു.

സിഎംഎഫ് തിരുവല്ല, പത്തനംതിട്ട, ചെങ്ങന്നൂർ റീജയനുകൾ ആരാധനയ്ക്ക് നേതൃത്വം നൽകി.

തുടർന്ന് ഉപദേശകസമിതി അംഗം ബിനോയി ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന സെക്ഷനിൽ സി.എം.എഫിൻ്റെ പ്രവർത്തനങ്ങളെ കുറിച്ച് അദ്ദേഹം വിശദീകരിച്ചു.

ജനറൽ ട്രഷറാർ ഇമ്മാനുവെൽ ഹെൻട്രി അധ്യക്ഷത വഹിച്ച സെഷനിൽ പ്രമുഖ ഗാനരചയിതാവും പ്രഭാഷകനുമായ ഇവ. ജോയി ജോൺ (ബാംഗ്ലൂർ) ക്ലാസുകൾ നയിച്ചു. സംഗീതം ദൈവീക വരദാനമാണെന്നും ദൈവമാണ് ഓരോരുത്തരേയും ഈ ശുശ്രൂഷയ്ക്ക് വിളിച്ചതെന്നും ഏതു പ്രതിസന്ധികളുടെ നടുവിലും ഈ ശുശ്രൂഷയ്ക്ക് പ്രാധാന്യം കൊടുത്ത് മുന്നേറണമെന്നും അദ്ദേഹം പറഞ്ഞു.

ഉച്ചകഴിഞ്ഞുള്ള സെഷൻ പാസ്റ്റർ സുനിൽ സോളമൻ്റെ നേതൃത്വത്തിൽ വോക്കൽ ട്രെയിനർ ബിനു ജോൺ ക്ലാസുകൾ നയിച്ചു. എങ്ങനെ ശബ്ദം മികച്ചതാക്കാം അതിനുവേണ്ടി ആവശ്യമായ വിവിധ ട്രെയിനിങ്ങുകൾ നൽകപ്പെട്ടു. പാലക്കാട് , കട്ടപ്പന, പാറശാല, കോഴിക്കോട് കാസർഗോഡ് എന്നി റീജിയനുകൾ ആരാധനയ്ക്ക് നേതൃത്വം നൽകി.

സംഗമം ഓഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 2 നു  സമാപിക്കും.  എല്ലാ റീജിയണൽ മെമ്പേഴ്സും റീജിയണുകളായും ഗ്രൂപ്പുകളായും പ്രോഗ്രാമുകൾ അവതരിപ്പിക്കും. ഇവാ.ചെറി ജോർജ്ജ് ചെറിയാൻ (മിഷൻസ് ഇന്ത്യ) വൈകുന്നേരത്തെ സെഷനിൽ ക്ലാസുകൾ നയിക്കും.

 40 വർഷമോ അതിൽ അധികമോ സംഗീതരംഗത്ത് സംഭാവനകൾ നൽകിയ അംഗങ്ങളെ ആദരിക്കും. പാസ്റ്റർ സി.സി. തോമസ് മുഖ്യ അതിഥിയായിരിക്കും.

ഇവാ. സാംസൺ കോട്ടൂർ (പ്രസിഡന്റ്), ജോസ് ഹോളീ ബീറ്റ്സ് (സെക്രട്ടറി), ഇമ്മാനുവേൽ ഹെൻട്രി (ട്രഷറർ), ബിനോയ്‌ ചാക്കോ (പിആർ.ഒ.), ബിനു ചാരുത (മീഡിയ), സുനിൽ സോളമൻ (പ്രോഗ്രാം കോർഡിനേറ്റർ) പ്രതീഷ് വി.ജെ (വെൽഫെയർ കോർഡിനേറ്റർ) അഡ്വസൈറി ബോർഡ് അംഗങ്ങളായ നിർമ്മലാ പീറ്റർ, കുട്ടിയച്ചൻ, വിൽസൺ ചേന്ദനാട്ടിൽ, ടോണി ചെവ്വൂക്കാരൻ എന്നിവർ നേതൃത്വം നൽകുന്നു.

Advertisement