ക്രിസ്ത്യൻ മ്യൂസിഷൻസ് ഫെലോഷിപ്പ് : ദ്വിദിന സംഗമം ഓഗസ്റ്റ് 6,7 തിയതികളിൽ
ചെങ്ങന്നൂർ: സംഗീതത്തിലൂടെ സുവിശേഷ സന്ദേശം പകരുന്നവരുടെ സംഘടനയായ ക്രിസ്ത്യൻ മ്യൂസിഷൻസ് ഫെലോഷിപ്പിൻ്റെ (സി. എം. എഫ്) ദ്വിദിന സംഗമം ഓഗസ്റ്റ് 6, 7 തിയതികളിൽ ചെങ്ങന്നൂർ എസ്സ്.ബി.എസ്സ് ക്യാമ്പ് സെന്ററിൽ നടക്കും.
പാറശ്ശാല മുതൽ കാസർഗോഡ് വരെയുള്ള റീജിയണുകളിലെ സംഗീതപ്രവർത്തകർ പങ്കെടുക്കും. ആഗസ്റ്റ് 6 രാവിലെ 10 ന് ആരംഭിക്കുന്ന സംഗമം ഓഗസ്റ്റ് 7 ന് ഉച്ചയ്ക്ക് 2 ന് സമാപിക്കും.
പരസ്പരം പരിചയപ്പെടുവാനും അനുഭവങ്ങൾ പങ്കിടുവാനും അവസരങ്ങൾ ഉണ്ടാകും.
എല്ലാ റീജിയണൽ മെമ്പേഴ്സും റീജിയണുകളായും ഗ്രൂപ്പുകളായും വിവിധ പ്രോഗ്രാമുകൾ അവതരിപ്പിക്കും.
ഇവാ.ജോയി ജോൺ (ബാംഗ്ലൂർ), ബിനു ജോൺ (വോക്കൽ ട്രെയിനർ), ഇവാ.ചെറി ജോർജ്ജ് ചെറിയാൻ (മിഷൻസ് ഇന്ത്യ) എന്നിവർ വിവിധ സെഷനുകളിൽ ക്ലാസുകൾ നയിക്കും.
40 വർഷത്തിലധികമായി സംഗീതരംഗത്ത് പ്രവർത്തിച്ചു വരുന്നവരെ ആദരിക്കും.
ക്രിസ്ത്യൻ മ്യൂസിഷൻസ് ഫെലോഷിപ്പിൻ്റെ അംഗങ്ങൾക്കാണ് പ്രവേശനം.
പങ്കെടുക്കുന്നവർ ജൂലൈ 20 ന് മുൻമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണെന്ന് ഭാരവാഹികളായ സാംസൺ കോട്ടൂർ (പ്രസിഡന്റ്), ജോസ് ഹോളീ ബീറ്റ്സ് (സെക്രട്ടറി), ഇമ്മാനുവേൽ ഹെൻട്രി (ട്രഷറർ), ബിനോയ് ചാക്കോ (പി. ആർ. ഒ.), ബിനു ചാരുത (മീഡിയ), സുനിൽ സോളമൻ (പ്രോഗ്രാം കോർഡിനേറ്റർ), പ്രതീഷ് വി. ജെ (വെൽഫെയർ കോർഡിനേറ്റർ), അഡ്വസൈറി ബോർഡ് അംഗങ്ങളായ നിർമ്മലാ പീറ്റർ, കുട്ടിയച്ചൻ, വിൽസൺ ചേന്ദനാട്ടിൽ, ടോണി ഡി. ചെവ്വൂക്കാരൻ എന്നിവർ അറിയിച്ചു.