ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സുവിശേഷയോഗം

ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സുവിശേഷയോഗം

റാന്നി :ചർച്ച് ഓഫ് ക്രൈസ്റ്റ് റാന്നി ടൗൺ സെന്ററും, യുവജന വിഭാഗമായ CRYM സംയുക്തമായി ഒരുക്കുന്ന സുവിശേഷയോഗം ഫെബ്രുവരി 4.5 തിയതികളിൽ തോമ്പികണ്ടം ചപ്പാത്ത് ജംഗ്ഷന് സമീപം നടക്കും.

റാന്നി ടൗൺ സെന്റർ പാസ്റ്റർ മനോജ് ജോർജ് ഉദ്ഘാടനം നിർവഹിക്കും. ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ ഓവർസിയർ ജോമോൻ ജോസഫ്, ചർച്ച് ഓഫ് ക്രൈസ്റ്റ് വൈസ് പ്രസിഡണ്ട് ഡോ.റോയ് അലക്സാണ്ടർ എന്നിവർ പ്രസംഗിക്കും. ബ്രദർ ജോജോ റാന്നി, പാസ്റ്റർ ജെയിംസ് മാത്യു, പാസ്റ്റർ ശാലേം ജോൺ, പാസ്റ്റർ ഷാജി കവിയൂർ എന്നിവർ വിവിധ സെക്ഷനുകൾക്ക് നേതൃത്വം നൽകും.  പാസ്റ്റർ ബിജു പി കെ യുടെ നേതൃത്വത്തിൽ സെന്റർക്വയർ ഗാനശുശ്രൂഷ നിർവഹിക്കും.