പാസ്റ്റർ ബെന്നി ജോൺ വീണ്ടും ചർച്ച് ഓഫ് ഗോഡ് സെൻട്രൽ-ഈസ്റ്റേൺ റീജിയൺ ഓവർസീയർ

0
552

വാർത്ത: അനീഷ് വലിയപറമ്പിൽ

കൊൽക്കത്ത: ഇന്ത്യ ദൈവസഭ സെൻട്രൽ-ഈസ്റ്റേൺ റീജിയണൽ ഓവസീയറായി റവ.ബെന്നി ജോൺ വീണ്ടും തിരെഞ്ഞടുക്കപ്പെട്ടു.അടുത്ത നാല് വർഷത്തേയ്ക്കാണ് പുതിയ നിയമനം.കഴിഞ്ഞ 4 വർഷമായി ദൈവസഭയുടെ ഈടുറ്റഭരണമികവിലായിരുന്നു അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഭരണകാലയളവ്. സെൻട്രൽ ഈസ്റ്റേൺ റീജിയണിന്റെ ചിരകാല അഭിലാഷമായിരുന്ന പുതിയ ഹെഡ് ഓഫീസ്  ഏഷ്യൻ സൂപ്രണ്ട് റവ. കെൻ ആന്റേഴ്സൺ ഉദ്ഘാടനം ചെയ്തു. കഴിഞ്ഞ ഭരണകാലഘട്ടം ദൈവസഭ വളർച്ചയുടെ പാതയിലൂടെയാണ് സഞ്ചരിച്ചത്. അനേകം സംസ്ഥാനങ്ങളിൽ പുതിയ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിക്കുവാനും,അനേകം സഭ-പാഴ്സനേജ് നിർമ്മാണ പദ്ധതികൾക്ക് തുടക്കം കുറിയ്ക്കുവാനും അദ്ദേഹത്തിന് കഴിഞ്ഞു.

സെൻട്രൽ ഡിസ്ട്രിക്ട് പാസ്റ്ററായും, കൗൺസിൽ മെംബറായും ദൈവസഭയുടെ ബൈബിൾ സ്കൂൾ രജിസ്ട്രാർ പദവിയിലും ഇന്ത്യ ദൈവസഭയുടെ ഉന്നതാധികാര സമിതിയായ ഗവേണിംഗ് ബോഡി മെംബറായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്. ഗ്രാമീണ സുവിശേഷീകരണ രംഗത്ത് പ്രത്യേകം ശ്രദ്ധ ചെലുത്തി ജാർഖണ്ഡ്,ഒഡീഷ-ബംഗാളിലെ നിരവധി ഭാഗങ്ങൾ തന്റെ നേതൃത്വത്തിൽ സുവിശേഷകരിക്കപ്പെട്ടുകൊണ്ടിരിക്കുന്നു.ധാരാളം തവണ സുവിശേഷവിരോധികളുടെ ആക്രമണത്തിനും ഭീഷണികൾക്കും ഇരയായിട്ടുണ്ട്. നിരവധി യുവജനങ്ങൾക്ക് സുവിശേഷാവേശം പകർന്ന് അവരെ സുവിശേഷീകരണരംഗത്ത് കരംപിടിച്ചുയർത്തുവാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്. 
ഭാര്യ: ഷേർളി ബെന്നി. മക്കൾ: ഷിബിൻ,ഗ്രേസ്.

 

LEAVE A REPLY

Please enter your comment!
Please enter your name here