ജയകരമായ ജീവിതം ക്രിസ്തുവിലൂടെ: പാസ്റ്റർ വൈ റെജി
തിരുവല്ല: ജയകരമായ ജീവിതം ക്രിസ്തുവിലുള്ള ധൈര്യമാണെന്ന് ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി.
ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് 102 - മത് ജനറൽ കൺവെൻഷൻ തിരുവല്ലയിൽ ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധ്യാത്മികമായ വെല്ലുവിളികളെ നേരിടാനും വിശ്വാസം സംശുദ്ധമായി സംരക്ഷിക്കാനും അടിയുറച്ച ക്രിസ്തുദർശനം ആവശ്യമാണെന്നും "ക്രിസ്തുവിൽ പൂർണ്ണ ജയാളികൾ" എന്ന കൺവൻഷൻ തീം അടിസ്ഥാനമാക്കി അദ്ദേഹം ഉത്ഘാടനം പ്രസംഗത്തിൽ പറഞ്ഞു.
അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഡോ. ഷിബു കെ മാത്യു അധ്യക്ഷത വഹിച്ചു.
ഡോ. ഷാജി ഡാനിയേൽ(ഹ്യൂസ്റ്റൺ) മുഖ്യ പ്രഭാഷണം നടത്തി.
പാസ്റ്റർ സാംകുട്ടി മാത്യൂ, പാസ്റ്റർ കെ വി ജോയിക്കുട്ടി, പാസ്റ്റർ ലൈജു നൈനാൻ, പാസ്റ്റർ പി എ ജെറാൾഡ്, പാസ്റ്റർ ജോൺസൺ ഡാനിയേൽ, ബ്രദർ സി പി വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.
ചൊവ്വാഴ്ച കൺവെൻഷനിൽ പകൽ യോഗങ്ങളിൽ പ്രസംഗം:
പാസ്റ്റർ ജോൺസൺ ജോർജ്, പാസ്റ്റർ റെന്നി ഇടപ്പറമ്പിൽ, പാസ്റ്റർ വി എ മാത്യു.
5.45- സായാഹ്നയോഗം.
അധ്യക്ഷൻ: പാസ്റ്റർ തോമസുകുട്ടി ഏബ്രഹാം
വചന സന്ദേശം - പാസ്റ്റർ വി പി തോമസ്, പാസ്റ്റർ ടി എം മാമച്ചൻ, പാസ്റ്റർ അനീഷ് ഏലപ്പാറ
Advertisement



























