സഭ ദൈവത്തിന്റെ സന്ദേശവാഹകരാവുക: റവ.പി.ഐ ഏബ്രഹാം

0
814

ഷൈജു തോമസ് ഞാറയ്ക്കൽ

തിരുവല്ല:  നാം ഒരോരുത്തത്തരും ജീവക്കേണ്ടത് ബഹു ഭരിപക്ഷം ഭൂരിപക്ഷം ജനതയുടെ യാത്ര എങ്ങോട്ടേക്കാണ് എന്ന് നോക്കിയല്ല മറിച്ച് ദൈവവചനത്തിന്റെ ധാര്‍മ്മികതയ്ക്ക് അനുസൃതമായ ദൈവത്തിന്റെ സന്ദേശവാഹകരായി നാം മാറണം എന്ന് റവ.പി.ഐ ഏബ്രഹാം പറഞ്ഞു.

ചര്‍ച്ച് ഓഫ് ഗോഡ് ഇന്‍ ഇന്‍ഡ്യ കേരളാ സ്റ്റേറ്റ് 97-ാ മത് ജനറല്‍ കണ്‍വന്‍ഷന്‍ മൂന്നാം ദിനം പൊതു സമ്മേളനത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുക ആയിരുന്നു അദ്ദേഹം.

ദൈവത്തിന്റെ സന്ദേശ വാഹകരെന്നാല്‍ ആരോഗ്യകരമായ ഒരു നല്ല പൗരന്മാരെ രാജ്യത്തിന് നല്കി കൊടുക്കുന്നതാണ് എന്നും അദ്ദേഹം ഓര്‍പ്പിച്ചു. പാസ്റ്റര്‍ എം. ഇ ബേബി അദ്ധ്യക്ഷത വഹിച്ചു. വിവിധ സമ്മേളനത്തില്‍ പാസ്റ്റര്‍മാരായ ലാലി ഫിലിപ്പ്, വൈ.ജോസ്, ഡോക്ടര്‍ സി.ടി ലൂയിസ് കുട്ടി, ഡോക്ടര്‍ ജയ്‌സണ്‍ തോമസ്, പി. എ ജെറാള്‍ഡ് ,ജോണ്‍സന്‍ ദാനിയേല്‍, ജോ കുര്യന്‍, പി. ഐ ഏബ്രഹാം, പി.സി ചെറിയാന്‍ എന്നിവര്‍ പ്രസംഗിച്ചു. പാസ്റ്റര്‍ അനിഷ് ഏലപ്പാറയുടെ നേതൃത്വത്തിലുള്ള ചര്‍ച്ച് ഓഫ് ക്വയര്‍ സംഗീത ശുശ്രൂഷ നിര്‍വ്വഹിച്ചു.
കേരളത്തിലും വിദേശത്ത് നിന്നുമായി 1300 ലധികം സഭകളില്‍ നിന്നുമുള്ള ശുശ്രൂഷകരും വിശ്വാസികളുമാണ് കണ്‍വന്‍ഷനില്‍ സംബന്ധിക്കുന്നത്.

കണ്‍വന്‍ഷന്‍ നാളെ (23/01/2020 വ്യാഴം)
പകല്‍
രാവിലെ 7.45 മുതല്‍ 9 വരെ ധ്യാനയോഗം
9.00 മുതല്‍ 12.50 വരെ സഹോദരി വാര്‍ഷിക സമ്മേളനം:
അദ്ധ്യക്ഷന്‍: സ്റ്റേറ്റ് ഓവര്‍സിയര്‍ റവ.സി.സി തോമസ്
പ്രസംഗകര്‍: സുനു തോമസ്
മേഴ്‌സി തോമസ്
ഗ്രേസി ബേബി
ഉച്ചകഴിഞ്ഞ് 2.00 മുതല്‍ 4.30 വരെ മിഷണറി മീറ്റിംഗ്:
പ്രസംഗകര്‍:
പാസ്റ്റര്‍ വൈ.മോനി
പാസ്റ്റര്‍ ജോണ്‍ തോമസ് പുളിവേലില്‍
ബാബു ചെറിയാന്‍
വൈകിട്ട് 5.30 മുതല്‍ 8.45 വരെ പൊതുയോഗം:
പ്രസംഗകര്‍: വി.പി തോമസ്,
ജോണ്‍സന്‍ സഖറിയാ,
അനിഷ് ഏലപ്പാറ

LEAVE A REPLY

Please enter your comment!
Please enter your name here