ചർച്ച് ഓഫ് ഗോഡ് ഹൈറേഞ്ച് മേഖല കൺവൻഷൻ ഡിസം.19 മുതൽ
കട്ടപ്പന: ചർച്ച്ഓഫ് ഗോഡ് ഇൻ ഇന്ത്യാ ഹൈറേഞ്ച് മേഖല കൺവൻഷൻ ഡിസം.19 മുതൽ 22 വരെ കട്ടപ്പന സിഎസ്ഐ ഗാർഡനിൽ നടക്കും
കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു ഉദ്ഘാടനം ചെയ്യും. പാസ്റ്റർമാരായ രാജു ആനിക്കാട്, ഷൈജു തോമസ് ഞാറയ്ക്കൽ, അനീഷ് ഏലപ്പാറ, ഷാജിഇടുക്കി, ഡോ. ഷിബു കെ.മാത്യൂ എന്നിവർ പ്രസംഗിക്കും
ഞായറാഴ്ച സംയുക്ത ആരാധനയും കർത്തൃമേശയ്ക്കും ഉണ്ടാകും . സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി മുഖ്യപ്രഭാഷണം നടത്തും. പാസ്റ്റർ വൈ.ജോസ്, ജോസഫ് മറ്റത്തുകാല, അജി കുളങ്ങര എന്നിവർ പങ്കെടുക്കും.
21-ന് പകൽ പാസ്‌റ്റേഴ്സ് കോൺഫ്രറൻസ് നടക്കും. പാസ്റ്റർ അനിൽ കൊടിത്തോട്ടം ക്ലാസുകൾ നയിക്കും. ഹസായേൽ ഗോസ്പൽ ബാൻഡ് ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നൽകും
പബ്ലിസിറ്റി കൺവീനർ : പാസ്റ്റർ എം. വൈ. വർഗീസ്, അറേഞ്ച്മെൻ്റ് : ബ്രദർ സജി ഫെർണാണ്ടസ്, പ്രയർ: നോബിൾ കെ. തോമസ്, ഫുഡ്: പാസ്റ്റർ ബി ലാലു, മീഡിയ: പാസ്റ്റർ ലിനു ജോയി, മേഖല സെക്രട്ടറി: പാസ്റ്റർ വി.ജെ തോമസ്, ട്രഷറാർ: തോമസ് എബ്രഹാം എന്നിവർ അടങ്ങുന്ന വിവിധ കമ്മറ്റികൾ പ്രവർത്തിച്ചുവരുന്നു. മേഖല ഡയറക്ടർ പാസ്റ്റർ റെന്നി ഇടപ്പറമ്പിൽ ശുശ്രൂഷയ്ക്ക് നേതൃത്വം നൽകും.