ദൈവസഭാ 93-ാമത് ജനറൽ കൺവെൻഷൻ ഡിസം. 21 മുതൽ 

ദൈവസഭാ 93-ാമത് ജനറൽ കൺവെൻഷൻ ഡിസം. 21 മുതൽ 

കലയപുരം: ദൈവസഭാ (Q71/61) 93-ാമത് ജനറൽ കൺവെൻഷൻ ഡിസം. 21 മുതൽ 24 വരെ കലയപുരം ദൈവസഭ കൺവെൻഷൻ സെന്ററിൽ നടക്കും. പ്രസിഡന്റ് പാസ്റ്റർ ജോർജ് ഫിലിപ്പ് ഉത്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ ഉമ്മൻ പി. ക്ലെമൻസൺ, കെ.ആർ. മനോജ്, ഫെയ്ത് ബ്ലെസ്സൺ, എബി ആയിരൂർ, ജോൺസൻ ജോർജ്, പി.വി. ഗിരിജൻ എന്നിവർ പ്രസംഗിക്കും. ബിനു ചാരുതയുടെ നേതൃത്വത്തിൽ ദൈവസഭാ ഗായകസംഘം സംഗീത ശുശ്രുഷ നിർവഹിക്കും.

സമ്മേളനത്തിനോടനുബന്ധിച്ച് ബൈബിൾ ക്ലാസ്, സൺഡേസ്കൂൾ, സി.വൈ.പി.എ , സോദരി സമാജം വാർഷീക യോഗങ്ങൾ, ശുശ്രുഷകരുടെ സെമിനാർ, ജനറൽ ബോഡി എന്നിവ നടക്കും. ഞായറാഴ്ച രാവിലെ 9 മുതൽ 1 വരെ സംയുക്ത ആരാധനയും ഓർഡിനേഷൻ ശുശ്രൂഷയും നടക്കും. പൊതുയോഗങ്ങൾ വ്യാഴം, വെള്ളി, ശനി ദിവസങ്ങളിൽ വൈകീട്ട് 6 മുതൽ 9 വരെ നടക്കും. ദൈവസഭയുടെ കേരളം, തമിഴ്നാട്, ഒഡീഷ, ചാത്തതീഷ്ചഗഡ്, ഉത്തരപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ നിന്നും പ്രതിനിധികൾ പങ്കെടുക്കും. 

Advertisement