ചർച്ച് ഓഫ് ഗോഡ് ബെംഗളുരു സൗത്ത് സെൻ്റർ: സുവിശേഷ യോഗവും സംഗീതവിരുന്നും നവം. 6 മുതൽ

0
257

ലിജോ ജോർജ്

ബെംഗളുരു: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യാ ബെംഗളുരു സൗത്ത് സെൻ്ററിൻ്റെ ആഭിമുഖ്യത്തിൽ നവംബർ 6 മുതൽ 8 വരെ ഓൺലൈൻ സൂമിലൂടെ സുവിശേഷയോഗവും സംഗീതവിരുന്നും നടക്കും.

കർണാടക സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ എം. കുഞ്ഞപ്പി, പാസ്റ്റർ കെ.ജെ തോമസ് (കുമളി ), സെൻട്രൽ വെസ്റ്റ് റീജിയൺ ഓവർസിയർ പാസ്റ്റർ ബെനിസൺ മത്തായി എന്നിവർ പ്രസംഗിക്കും.

ദിവസവും വൈകിട്ട് 7 മുതൽ 8.45 വരെ നടക്കുന്ന യോഗത്തിൽ ഡോ. ബ്ലസൻ മേമന ഗാനശുശ്രൂഷ നിർവഹിക്കും.
ഡിസ്ട്രിക്ട് പാസ്റ്റർ ജോസഫ് ജോൺ, സെക്രട്ടറി പാസ്റ്റർ വിൽസൺ ചാക്കോ എന്നിവർ നേതൃത്വം നൽകും.

പുതിയ ലക്കം ഗുഡ്‌ന്യൂസ് ഡൗൺലോഡ് ചെയ്യാൻ ഇവിടെ ക്ലിക് ചെയ്യുക

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here