12 പെൺകുട്ടികളുടെ വിവാഹ സ്വപ്നം പൂവണിയിച്ച് ചർച് ഓഫ് ഗോഡ് (FG) ദുബായ് 

0
1742

 മുളക്കുഴ : ചർച്ച് ഓഫ് ഗോഡ് ഇൻ ഇൻഡ്യ കേരളാ സ്റ്റേറ്റ് യുപിജി ഡിപ്പാർട്ട്മെൻറ്, ദുബായ് ദൈവസഭയും ചേർന്ന് (2020-2021)  വിവാഹ ധന സഹായം വിതരണം ചെയ്തു. പാസ്റ്റർ ബിജു ബി.ജോസഫ് ശുശ്രൂഷിക്കുന്ന ചർച്ച് ഓഫ് ഗോഡ് ഫുൾ ഗോസ്പൽ ദുബായ്  എന്ന് വിവാഹ സഹായത്തിനു ധനസഹായം നല്കിയത്. 

ചർച് ഓഫ് ഗോഡ് മുളക്കുഴ ഹെഡ് ഓഫീസിൽ നടന്ന സമ്മേളനത്തിൽ യുപിജി ഡയറക്ടർ പാസ്റ്റർ വിനോദ് ജേക്കബ് അദ്ധ്യക്ഷത വഹിച്ചു. ചർച് ഓഫ് ഗോഡ് കേരളാ ഓവർസിയർ റവ.സി.സി തോമസ് പാസ്റ്റർ വിവാഹ ധനസഹായം വിതരണം നടത്തി. പാസ്റ്റർമാരായ വൈ.റെജി , ബിനു കെ. ചെറിയാൻ, ഷൈജു തോമസ്, ടി.യോഹന്നാൻ, ബിനോയി പി. അലക്സ്, ആഗസ്റ്റിൻ വിവിധ സംഘടനാ പ്രതിനിധികൾ, ദുബായ് ചർച് പ്രതിനിധികളായ സുബാഷ്, ലിജു എന്നിവർ ആശംസയർപ്പിച്ചു.

ദുബായ് ചർച്ച് പാസ്റ്റർ ബിജു ബി. ജോസഫ്, സഭാ സെക്രട്ടറി  നൈനാൻ ഡാനിയേൽ, മിഷൻ ബോർഡ് സെക്രട്ടറി ജോജി ബാബു & ടീം അംഗങ്ങൾ, ഡോ.ബേബി ജോൺ,  ജോൺ മത്തായി, കൂടാതെ ദുബായ് ദൈവസഭാ മെമ്പേഴ്സ എന്നിവർ ഓൺലൈൻ മീഡിയ വഴി പങ്കെടുത്തു.

 2020-2021 കാലയളവിൽ  ചർച് ഓഫ് ഗോഡ് ദുബായ് (FG) മിഷൻ ബോർഡിന്റെ ആഭിമുഖ്യത്തിൽ 12  പെൺകുട്ടികൾക്കാണ് വിവാഹ സഹായം നല്കിയത്. 

ഗുഡ്‌ന്യൂസ് കലണ്ടർ (2021) ഡൗൺലോഡ് ചെയ്യാൻ

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement   

 

LEAVE A REPLY

Please enter your comment!
Please enter your name here