ചർച്ച് ഓഫ് ഗോഡ് ഏര്യാ സമ്മേളനങ്ങൾ ഒക്ടോ. 3 മുതൽ

ചർച്ച് ഓഫ് ഗോഡ്  ഏര്യാ സമ്മേളനങ്ങൾ ഒക്ടോ. 3 മുതൽ

വാർത്ത: മീഡിയ ഡസ്ക്, ചർച്ച് ഓഫ് ഗോഡ്

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഏര്യാ സമ്മേളനങ്ങൾക്ക് വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. സുവിശേഷീകരണത്തിലും സഭാ പരിപാലനത്തിനും കാര്യവിചാരകത്വത്തിലും സെൻ്റർ - പ്രാദേശിക ശുശ്രൂഷകൻമാരെയും സെക്രട്ടറിമാരെയും ഒരുക്കുന്നതിനും പരിശീലിപ്പിക്കുന്നതിനും വേണ്ടിയുള്ള സമ്മേളനങ്ങളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

ഒക്ടോബർ 3 മുതൽ 21 വരെ  സംസ്ഥാന തലത്തിൽ വിവിധ സ്ഥലങ്ങളിൽ സമ്മേളനങ്ങൾ നടക്കും. ഇതിനു മുന്നോടിയായി ഒക്ടോബർ 1 ന്  സെൻ്റർ ശുശ്രൂഷകന്മാരുടെ സമ്മേളനം മുളക്കുഴ മൗണ്ട് സീയോൻ ബൈബിൾ കോളേജിൽ നടന്നു. 

 ഒക്ടോ.3: കോതമംഗലം, മേലുകാവ്, മൂവാറ്റുപുഴ, തൊടുപുഴ,വണ്ണപ്പുറം എന്നീ സെൻ്ററുകളുടെ സമ്മേളനങ്ങൾ രാവിലെ 10 ന് പുളിന്താനം സഭയിൽ.

ആലുവ, എറണാകുളം നോർത്ത്, എറണാകുളം സൗത്ത്, പിറവം, പുത്തൻകുരിശ് എന്നീ സെൻ്ററുകളുടെ സമ്മേളനങ്ങൾ  ഉച്ചകഴിഞ്ഞ് 2.30 ന് കളമശ്ശേരി ഫെയ്ത്ത് സിറ്റി സഭയിൽ.

ഒക്ടോ.4: ഗുരുവായൂർ, ഇരിങ്ങാലക്കുട, പാലക്കാട്, തൃശൂർ സെൻ്ററുകളുടെ സമ്മേളനങ്ങൾ  രാവിലെ 9.30 ന് തൃശൂർ ടൗൺ സഭയിൽ.

എടക്കര, മലപ്പുറം, നിലമ്പൂർ സെൻ്ററുകളുടെ സമ്മേളനങ്ങൾ ഉച്ചകഴിഞ്ഞ് 3.30 ന് പാലുണ്ട സഭയിൽ.

ഒക്ടോ.5: ഇരിട്ടി, കണ്ണൂർ, കാസർഗോഡ്, കോഴിക്കോട്, വയനാട് സെൻ്ററുകളുടെ സമ്മേളനങ്ങൾ  രാവിലെ 10.30 ന് പരിയാരം മൗണ്ട്പാരാൻ ബൈബിൾ കോളേജിൽ.

ചപ്പാത്ത്, ഏലപ്പാറ, ഇടുക്കി, കട്ടപ്പന, കുമളി, പീരുമേട് സെൻ്ററുകളുടെ സമ്മേളനങ്ങൾ ഉച്ചകഴിഞ്ഞ് 2.30 ന് കട്ടപ്പന സഭയിൽ.

ഒക്ടോ.16: ഈരാറ്റുപേട്ട, കറുകച്ചാൽ, കോട്ടയം ഈസ്റ്റ്, കോട്ടയം ടൗൺ, കോട്ടയം വെസ്റ്റ്, മുണ്ടക്കയം, പാമ്പാടി, പാമ്പാടി ഈസ്റ്റ്, വാകത്താനം സെൻ്ററുകളുടെ സമ്മേളനങ്ങൾ  രാവിലെ 10 ന് കോട്ടയം ടൗൺ സഭയിൽ.

ചിറ്റാർ, കോന്നി, കോഴഞ്ചേരി, പത്തനംതിട്ട, പത്തനംതിട്ട ഈസ്റ്റ്, പയ്യനാമൺ, റാന്നി ഈസ്റ്റ്, റാന്നി നോർത്ത്, റാന്നി വെസ്റ്റ്, പത്തനാപുരം എന്നീ സെൻ്ററുകളുടെ സമ്മേളനങ്ങൾ ഉച്ചകഴിഞ്ഞ് 2.30 ന് പത്തനംതിട്ട ടൗൺ ചർച്ചിൽ. 

ഒക്ടോ.17: അഞ്ചൽ, ഇടമൺ, പുനലൂർ, തെന്മല, അടൂർ നോർത്ത്, അടൂർ ടൗൺ, അടൂർ സൗത്ത്, കൊല്ലം, കൊല്ലം സൗത്ത്, കൊട്ടാരക്കര, കൊട്ടാരക്കര നോർത്ത്, കൊട്ടാരക്കര സൗത്ത് സെൻ്ററുകളുടെ സമ്മേളനങ്ങൾ ഉച്ചകഴിഞ്ഞ് 2.30 ന് കൊട്ടാരക്കര ടൗൺ സഭയിൽ.

ഒക്ടോ.18: ആലപ്പുഴ, ഹരിപ്പാട്, കരുനാഗപ്പള്ളി, കറ്റാനം, കായംകുളം, മാവേലിക്കര, മാവേലിക്കര ഈസ്റ്റ്, മാവേലിക്കര വെസ്റ്റ് സെൻ്ററുകളുടെ സമ്മേളനങ്ങൾ ഉച്ചകഴിഞ്ഞ് 2.30 ന് ചേപ്പാട് സഭയിൽ.

ഒക്ടോ.19: ചെങ്ങന്നൂർ, ഇരവിപേരൂർ, കുമ്പനാട്, മല്ലപ്പള്ളി, പന്തളം, തിരുവല്ല, തിരുവല്ല സൗത്ത് സെൻ്ററുകളുടെ സമ്മേളനങ്ങൾ ഉച്ചകഴിഞ്ഞ് 2.30 ന് മുളക്കുഴ മൗണ്ട് സിയോനിൽ.

ഒക്ടോ.20: ആറ്റിങ്ങൽ,ബാലരാമപുരം, ബാലരാമപുരം ടൗൺ, കോവളം, നെടുമങ്ങാട് സൗത്ത്, തിരുമല, തിരുവനന്തപുരം, തിരുവനന്തപുരം നോർത്ത്, തിരുവനന്തപുരം സൗത്ത്, തിരുവനന്തപുരം ടൗൺ സെൻ്ററുകളുടെ സമ്മേളനങ്ങൾ  ഉച്ചകഴിഞ്ഞ് 3 ന് വലിയതുറ സഭയിൽ.

ഒക്ടോ.21: കാട്ടാക്കട, കാട്ടാക്കട നോർത്ത്, കാട്ടാക്കട സൗത്ത്, കാട്ടാക്കട ടൗൺ, നെടുമങ്ങാട് നോർത്ത്, നെയ്യാറ്റിൻകര, നെയ്യാറ്റിൻകര സൗത്ത്, നെയ്യാറ്റിൻകര ടൗൺ, നെയ്യാറ്റിൻകര വെസ്റ്റ്,പാറശാല ,തിരുവനന്തപുരം ഈസ്റ്റ് സെൻ്ററുകളുടെ സമ്മേളനങ്ങൾ ഉച്ചകഴിഞ്ഞ് 2.30 ന് നിലമാമൂട് സഭയിൽ.

 സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ റെജി, അഡ്മിനിസ്ട്രേറ്റീവ് അസിസ്റ്റൻ്റ് ഡോ. ഷിബു കെ മാത്യു, കൗൺസിൽ സെക്രട്ടറി പാസ്റ്റർ സാംകുട്ടി മാത്യു, സ്റ്റേറ്റ് കൗൺസിൽ അംഗങ്ങൾ എന്നിവർ നേതൃത്വം നൽകും.