റെജി ഫിലിപ്പ് ഫിലെദെൽഫിയ
ന്യൂയോർക്ക്: ചർച്ച് ഓഫ് ഗോഡ് നോർത്ത് ഈസ്റ്റേൺ റീജിയന്റെ 29 മത് വാർഷിക കൺവൻഷൻ മെയ് 24 മുതൽ 26 വരെ ന്യൂയോർക്കിൽ നടക്കും.
റവ.പീറ്റർ റീവീസ് , പാസ്റ്റർ പി.സി.ചെറിയാൻ എന്നിവർ പ്രസംഗിക്കും.
എല്ലാ ദിവസവും വൈകിട്ട് 7ന് പൊതുയോഗം ആരംഭിക്കും. മെയ് 26ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2.30 ന് സഹോദരി സമ്മേളനം നടക്കും. സിസ്റ്റർ ഷൈനി സാം മുഖ്യ പ്രസംഗം നടത്തും. മിനിമോൾ ഫിലിപ്പ് (പ്രസിഡണ്ട്), കുഞ്ഞമ്മ മാത്യു (വൈസ് പ്രസിഡണ്ട്), ഫേബ ജോയ് (സെക്രട്ടറി), റീന മാത്യു ( ട്രെഷറാർ) എന്നിവർ നേതൃത്വം നല്കും.
മെയ് 26ന് ഞായറാഴ്ച രാവിലെ 9 ന് സംയുക്താരാധനയും തിരുവത്താഴ ശുശ്രൂഷയും നടക്കും.
റവ.രാജൻ സ്കറിയ (പ്രസിഡണ്ട്), റവ.മാത്യു വർഗീസ് (വൈസ് പ്രസിഡണ്ട്), സാം മാത്യു (സെക്രട്ടറി), ഡേവിഡ് കുരുവിള (ട്രഷറാർ), റവ.എബി ജോയ് (യൂത്ത് കോർഡിനേറ്റർ) എന്നിവർ റീജിയന്റെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്കുന്നു.