ചർച്ച് ഓഫ് ഗോഡ് മസ്കറ്റ് ഒരുക്കുന്ന വചനോത്സവം നാളെ ഓഗ. 23ന് സമാപിക്കും 

ചർച്ച് ഓഫ് ഗോഡ് മസ്കറ്റ് ഒരുക്കുന്ന വചനോത്സവം നാളെ ഓഗ. 23ന് സമാപിക്കും 

ഒമാൻ: ചർച്ച് ഓഫ് ഗോഡ് മസ്കറ്റ് സഭയുടെ ആഭിമുഖ്യത്തിൽ വചനോത്സവം ഓഗ. 21ന് ആരംഭിച്ചു. ദിവസവും വൈകിട്ട് 8 മുതൽ ആരംഭിക്കുന്ന ആത്മീയ സമ്മേളനം നാളെ 23ന് സമാപിക്കും.  പാസ്റ്റർ രാജു മേത്രയാണ് മുഖ്യപ്രഭാഷകൻ. 23ന് വൈകിട്ട് ഓർഡിനേഷൻ സർവീസും നടക്കും. മസ്കറ്റ് ചർച്ച് ഓഫ് ഗോഡ് ഓവർസിയർ പാസ്റ്റർ തോമസ് വർഗീസ്, യു.എ.ഇ ഓവർസിയർ പാസ്റ്റർ കെ.ഓ. മാത്യു എന്നിവർ ശുശ്രൂഷകൾ നയിക്കും.

Advertisement