ചർച്ച് ഓഫ് ഗോഡ് പാമ്പാടി സെന്റർ കൺവൻഷൻ 

ചർച്ച് ഓഫ് ഗോഡ് പാമ്പാടി സെന്റർ കൺവൻഷൻ 

പാമ്പാടി: ചർച്ച് ഓഫ് ഗോഡ് പാമ്പാടി സെന്റർ കൺവൻഷൻ ഏപ്രിൽ 6 മുതൽ 9 വരെ മണർകാട് പഞ്ചായത്ത് ഗ്രൗണ്ടിൽ നടക്കും. സെന്റർ മിനിസ്റ്റർ ജേക്കബ് തോമസ് ഉത്‌ഘാടനം നിർവഹിക്കും. പാസ്റ്റർമാരായ സി.സി. തോമസ്, വൈ.റെജി, പി.സി. ചെറിയാൻ, വർഗീസ് എബ്രഹാം, കെ.ജെ. തോമസ്, സാലു വർഗീസ് എന്നിവർ പ്രസംഗിക്കും. ജോയൽ പാടവത്തിന്റെ ആഭിമുഖ്യത്തിൽ സംഗീത ശുശ്രൂഷ നയിക്കും. ദിവസവും വൈകിട്ട് 6 മുതൽ 9 വരെ യാണ് പൊതുയോഗം.

ശനിയാഴ്ച രാവിലെ 10 മുതൽ പത്രിക സംഘടനകളുടെ വാർഷികവും ഞായറാഴ്ച രാവിലെ 10 മുതൽ സംയുക്ത യോഗവും നടക്കും. സെക്രെട്ടറി പാസ്റ്റർ കെ.സി. ജോൺ, ട്രഷറർ ഷിബു കെ., പബ്ലിസിറ്റി കൺവീനർ ജോസി തോമസ് എന്നിവർ നേതൃത്വം നൽകും.

വാർത്ത: സാം മാത്യു 

Advertisement