ചർച്ച് ഓഫ് ഗോഡ് കേരള റീജീയൻ അമ്പതിന്റെ നിറവിലേക്ക്; ജൂബിലി ആഘോഷങ്ങൾക്ക് പാക്കിൽ തുടക്കം

0
832

കോട്ടയം: ദൈവസഭ കേരള റീജീയൻ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക് പ്രതൃാശ നഗർ പാക്കിൽ സ്റ്റേഡിയത്തിൽ  തുടക്കമായി.  ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ രൂപീകൃതമായിട്ട്  50 വർഷങ്ങൾ പൂർത്തിയായതിനെ തുടർന്ന് ഒരു വർഷം നീണ്ടു നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ ദൈവസഭ ഓവർസീയർ റവ. എൻ.പി കൊച്ചുമോൻ കുമരകം ഉദ്ഘാടനം ചെയ്തു.

റവ ജോസഫ് ടി. സാം അദ്ധ്യക്ഷത വഹിച്ചു. പാ. ജോമോൻ ജോസഫ് ചരിത്ര വിശദീകരണം നടത്തി. പ്രത്യേക സമ്മേളനം വൈദൃുതമന്ത്രി എം.എം മണി ഉദ്ഘാടനം ചെയ്തു. വിവിധ രാഷ്ട്രീയ, സാമൂഹിക പ്രവർത്തകരും പെന്തക്കോസ്തു നേതാക്കന്മാരും ആശംസകൾ അറിയിച്ചു.

പുതിയ കൗൺസിൽ അംഗങ്ങളുടെ സ്ഥാനാരോഹണവും ചടങ്ങിൽ നടന്നു. സ്ഥാനമൊഴിഞ്ഞവരെ മൊമെൻ്റോ നൽകി ആദരിച്ചു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചു വിശ്വാസികളെ പങ്കെടുപ്പിച്ച് നടന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങൾ ആലപിച്ചു.

ചർച്ച് ഓഫ് ഗോഡ് കേരള റീജീയൻ അമ്പതിന്റെ നിറവിലേക്ക്

ഒരു വർഷം നീണ്ടു നിൽക്കുന്ന ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക്  ഫെബ്രു. 25 മുതൽ

കോട്ടയം: ചർച്ച് ഓഫ് ഗോഡ് കേരള റീജിയൻ രൂപീകൃതമായിട്ട് 50 വർഷങ്ങൾ പിന്നിടുകയാണ്. ഒരു വർഷം നീണ്ടു നിൽക്കുന്ന വിപുലമായ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾക്ക്  ഫെബ്രുവരി 25ന് 3 മണിക്ക് ദൈവസഭ സ്റ്റേഡിയത്തിൽ തുടക്കം കുറിക്കും.

കോവിഡ് നിയന്ത്രണങ്ങളോടെ നടത്തുന്ന സമ്മേളനത്തിൽ കേന്ദ്ര, സംസ്ഥാന മന്ത്രിമാർ, ജനപ്രതിനിധികൾ, സാമൂഹ്യ, സാംസ്കാരിക നേതാക്കന്മാർ, വിവിധ പെന്തക്കോസ്തു നേതാക്കൾ,  വിശ്വാസ സമൂഹവും പങ്കെടുക്കും. ചർച്ച് ഓഫ് ഗോഡ് ക്വയർ ഗാനങ്ങളാലപിക്കും. ദൈവസഭ കൗൺസിലും ഓവർസിയർ റവ.എൻ.പി. കൊച്ചുമോനും നേതൃത്വം വഹിയ്ക്കും.

19-ാം നൂറ്റാണ്ടിൽ അമേരിക്കയിലുണ്ടായ  പെന്തക്കോസ്തു ഉണർവ്വിന്റെ ഫലമായി ഇന്ത്യയിലെത്തിയ റവ. റോബർട്ട് എഫ്. കുക്ക് 1914 ൽ കേരളത്തിലെത്തി. ഇവിടുത്തെ പ്രാദേശികമായ പരിതസ്ഥിതികളെ വകവെയ്ക്കാതെ അന്ധകാരത്തിലും അനാചാരത്തിലും ആഢ്യവർഗ്ഗത്തിന്റെ പീഢനങ്ങളിലും മുഴുകി കിടന്ന ജനതയെ ചേർത്ത് നിർത്തി അദ്ദേഹം കാണിച്ച ത്യാഗോജ്ജ്വലമായ ക്രിസ്തുദർശനത്തിന്റെ ഫലമാണ് കേരളത്തിലെ പെന്തക്കോസ്തു പ്രസ്ഥാനം .

കേരളത്തിലെ പെന്തക്കോസ്തിന്റെ വളർച്ച അടിസ്ഥാനത്തിന്റെ ഇടയിലായിരുന്നു. പിന്നിട് സർവണ്ണവർഗ്ഗവും ഇതിന്റെ അനുഗാമികളായി. പീന്നീട് തദ്ദേശീയ നേത്യത്വത്തിന്റെ ആവശ്യകത വന്നപ്പോൾ സമ്പത്തിന്റെയും അധികാരത്തിന്റെയും ജാതിയുടെയും പേരിൽ അടിസ്ഥാന വർഗ്ഗം തഴയപ്പെട്ടു. വേർതിരിവ് എല്ലാ മേഖലയിലും എത്തിയപ്പോൾ അതിന്റെ ഫലം അനുഭവിച്ച ദൈവദാസന്മാർ മിഷൻ ബോർഡുമായി ബന്ധപ്പെടുകയും തൽഫലമായി 1972 ഫെബ്രുവരി 25ന് ചർച്ച് ഓഫ് ഗോഡ് വേൾഡ് മിഷ്യൻ കേരളത്തിലെ ചർച്ച് ഓഫ് ഗോഡിന്റെ അടിസ്ഥാന വിശ്വാസ സമൂഹത്തിന് അനുവദിച്ചതാണ് കേരളാ ഡിവിഷൻ – 2003 ൽ റീജിയൻ എന്ന് പുനർനാമകരണം ചെയ്തു.

1972 ൽ റവ കെ.ജെ. ചാക്കോയുടെ നേതൃത്വത്തിൽ ആരംഭിച്ച പ്രസ്ഥാനം കോട്ടയം പാക്കിൽ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്നു. അരനൂറ്റാണ്ടിലേക്ക് പാദമൂന്നുന്ന ഈ പ്രസ്ഥാനം വേദപുസ്തക സത്യത്തിനും വിശുദ്ധിയ്ക്കും ഉപദേശത്തിനും അണു വിടമാറാതെ നിലകൊള്ളുന്നു. റവ എൻ.പി. കൊച്ചുമോൻ ഇപ്പോൾ ഓവർസീയറായി സേവനം ചെയ്യുന്നു.

ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും

Advertisement   

LEAVE A REPLY

Please enter your comment!
Please enter your name here