പെന്തെക്കോസ്ത് ദൈവശാസ്ത്ര സെമിനാർ നവംബർ 26 ന്
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് എജ്യുക്കേഷൻ ഡിപ്പാർട്ട്മെൻ്റ് സംഘടിപ്പിക്കുന്ന പെന്തെക്കോസ്ത് ദൈവശാസ്ത്ര സെമിനാർ നവംബർ 26 ചൊവ്വാഴ്ച രാവിലെ 9.30 മുതൽ വൈകിട്ട് 3.30 വരെ മുളക്കുഴ മൗണ്ട് സീയോൻ കൺവൻഷൻ സെൻ്ററിൽ നടക്കും.
സ്റ്റേറ്റ് ഓവർസിയർ റവ. വൈ റെജി ഉത്ഘാടനം ചെയ്യും.
" പെന്തെക്കോസ്ത് ദൈവശാസ്ത്രം: ചരിത്രപരവും സാംസ്കാരികവും വ്യാഖ്യാനപരവുമായ വ്യതിരിക്തത" എന്ന വിഷയത്തെ അധികരിച്ച് ഡോ. ബെന്നറ്റ് ആരൻ ലോറൻസ് പ്രബന്ധം അവതരിപ്പിക്കും.
ഡോ. ഇടിച്ചെറിയ നൈനാൻ പ്രതികരണം നടത്തും.
"പെന്തകോസ്തലിസ വും അനുഭവാധിഷ്‌ഠിത ദൈവശാസ്ത്രവും: തദ്ദേശീയ പ്രതികരണങ്ങളും സമ്മിശ്ര സംസ്കാര സമന്വയവും" എന്ന വിഷയത്തെ അധികരിച്ച് ഡോ ബോബി എസ് മാത്യൂ പ്രബന്ധം അവതരിപ്പിക്കും. ഡോ രാജീവൻ എം തോമസ് പ്രതികരണം നടത്തും.
സമകാലീന ദൈവശാസ്ത്ര വിഷയങ്ങളെ ആസ്പദമാക്കി നടത്തുന്ന പാനൽ ചർച്ചയിൽ വേദപണ്ഡിതരും വേദശാസ്ത്ര അധ്യാപകരും പങ്കെടുക്കുന്നതാണ്.
ഡോ. ജെസ്സി ജെയ്സൺ മോഡറേറ്റർ ആയിരിക്കും. എഡ്യൂക്കേഷൻ ഡയറക്ടർ ഡോ ജെയ്സൺ തോമസ്, പ്രിൻസിപ്പാൾ റവ: നോബിൾ ജേക്കബ് എന്നിവർ നേതൃത്വം നൽകും.
പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് മുൻകൂട്ടി രജിസ്റ്റർ ചെയ്യാം. വിവരങ്ങൾക്ക്: +919947943584, +919747055357
Advertisement