ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോ. 31 ന് മുളക്കുഴയിൽ

ചർച്ച് ഓഫ് ഗോഡ് സണ്ടേസ്കൂൾ സ്റ്റേറ്റ് താലന്തു പരിശോധന ഒക്ടോ. 31 ന് മുളക്കുഴയിൽ

മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് സൺ‌ഡേ സ്കൂൾ ഡിപ്പാർട്ട്മെന്റിന്റെ ആഭിമുഖ്യത്തിൽ നടക്കുന്ന സ്റ്റേറ്റ് താലന്ത് പരിശോധന, ഒക്ടോബർ 31 വ്യാഴാഴ്ച രാവിലെ 9 മുതൽ സഭാ ആസ്ഥാനമായ മുളക്കുഴയിൽ (മുളക്കുഴ സഭാ ഹാളിൽ) നടക്കും. സോണൽ തലത്തിൽ വിജയികളായവർക്ക് മത്സരത്തിൽ പങ്കെടുക്കാം. 

വൈകിട്ട് 4 ന് നടക്കുന്ന സമാപന സമ്മേളനത്തിൽ സൺഡേസ്കൂൾ സ്റ്റേറ്റ് പ്രസിഡണ്ട് പാസ്റ്റർ വി. പി തോമസ് അധ്യക്ഷത വഹിക്കും. സ്റ്റേറ്റ് ഓവർസിയർ പാസ്റ്റർ വൈ.റെജി  സമ്മാനങ്ങൾ വിതരണം ചെയ്യും. 

സ്റ്റേറ്റ് സണ്ടേസ്കൂൾ സെക്രട്ടറി പാസ്റ്റർ സാലു വർഗ്ഗീസിൻ്റെ നേതൃത്വത്തിൽ സ്റ്റേറ്റ് ബോർഡ് ക്രമീകരണങ്ങൾ ചെയ്തുവരുന്നു. പാസ്റ്റർ ഫിന്നി ഏബ്രഹാം താലന്തു പരിശോധന കൺവീനറായി പ്രവർത്തിക്കുന്നു.

Advertisement