ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയറായി റവ.സി.സി തോമസ് തുടരും

0
959

മുളക്കുഴ: ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റ് ഓവര്‍സിയറായി റവ.സി.സി തോമസ് തുടരും.  ജനുവരി 7 ന് സഭാ ആസ്ഥാനമായ മുളക്കുഴ സീയോന്‍ കുന്നില്‍ നടന്ന ഓവര്‍സിയര്‍ പ്രിഫറന്‍സില്‍ 667 (74.4%) വോട്ട് നേടിയാണ് റവ.സി.സി തോമസ് അതിന് അര്‍ഹനായത്. നിലവിലുള്ള ഓവര്‍സിയറെ വിലയിരുത്താനും തുടരണമോ വേണ്ടയോ എന്ന തീരുമാനമെടുക്കുവാനും ശുശ്രൂഷകന്മാര്‍ക്ക് ലഭിക്കുന്ന അവസരമാണ് ഓവര്‍സിയര്‍ പ്രിഫറന്‍സ് ബാലറ്റ്. ചര്‍ച്ച് ഓഫ് ഗോഡിന്റെ അന്തരാഷ്ട്ര പോളിസിക്കും ജനറല്‍ അസംബബ്ലി മിനിട്‌സിനും അനുസരിച്ചാണ് 4 വര്‍ഷത്തിലൊരിക്കല്‍ എല്ലാ ഓവര്‍സിയര്‍മാരും ഓവര്‍സിയര്‍ പ്രിഫറന്‍സ് നേരിടുന്നത്.ഇന്‍ഡ്യയിലെ 8 ഓവര്‍സിയര്‍മാരും 2020 ജൂലൈയ് 21 മുതല്‍ 24 വരെ അമേരിക്കയിലെ ഇന്‍ഡ്യാന സംസ്ഥാനത്തിലെ ഇന്‍ഡ്യാനപോളിസില്‍ നടക്കുന്ന 78-ാമത് ജനറല്‍ അസംബ്ലിക്ക് മുന്നമെ വിവിധ സമയങ്ങളില്‍ പ്രിഫറന്‍സിനെ നേരിടേണം. 4 വര്‍ഷത്തിലൊരിക്കല്‍ നടക്കുന്ന പ്രിഫറന്‍സ് ബാലറ്റില്‍ നിലവിലുള്ള ഓവര്‍സിയര്‍ തുടരണമെങ്കില്‍ പാസ്റ്റര്‍മാരുടെ 66 ശതമാനം വോട്ട് നേടണം. ചര്‍ച്ച് ഓഫ് ഗോഡ് കേരളാ സ്റ്റേറ്റില്‍ നടന്ന ഓവര്‍സിയര്‍ പ്രിഫറന്‍സില്‍ ആകെ 933 പാസ്റ്റര്‍മാര്‍ പ്രിഫറന്‍സ് രേഖപ്പെടുത്തി. 33 വോട്ടുകള്‍ അസാധുവായി. സാധുവായ വോട്ടുകളില്‍ 667 ശുശ്രൂഷകന്മാര്‍ റവ.സി.സി തോമസ് തുടരണം എന്ന് രേഖപ്പെടുത്തി. പ്രിഫറന്‍സ് ബാലറ്റിന് ഏഷ്യന്‍ സൂപ്രണ്ട് റവ കെന്‍ ആന്‍ഡേഴ്‌സനു വേണ്ടി വേള്‍ഡ് മിഷന്‍ പ്രതിനിധി റവ. എബനേസര്‍ സെല്‍വരാജ് നേതൃത്വം കൊടുത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here