ഡോ. ജെയ്സൺ തോമസ് ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ആയി നിയമിതനായി
വാർത്ത: മോൻസി മാമ്മൻ തിരുവനന്തപുരം
മുളക്കുഴ: ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ കേരള സ്റ്റേറ്റ് എഡ്യൂക്കേഷൻ ഡയറക്ടർ ആയി ഡോ. ജെയ്സൺ തോമസ് നിയമിതനായി. ഇന്ന് മുളക്കുഴയിൽ വെച്ചു നടന്ന സമ്മേളനത്തിൽ ചർച്ച് ഓഫ് ഗോഡ് കേരള സ്റ്റേറ്റ് ഓവർസീർ പാസ്റ്റർ വൈ. റെജി ഔദ്യോഗികമായി നിയമന വിവരം റവ. സി സി തോമസ് (ചർച്ച് ഓഫ് ഗോഡ് സൗത്ത് ഏഷ്യ സൂപ്രണ്ട്) ഇന്റെ സാനിദ്ധ്യത്തിൽ അറിയിച്ചു.
ഡോ. ജെയ്സൺ തോമസ് ഇന്ത്യയിലും ദക്ഷിണേഷ്യയിലും മൂന്നര പതിറ്റാണ്ടിലേറെയായി വേദശാസ്ത്ര അധ്യാപകനായി സേവനമനുഷ്ഠിച്ചു വരുന്നു. 2005 മുതൽ 2008 വരെ ഇന്ത്യ ക്രിസ്ത്യൻ അസംബ്ലി, ബെൽഫാസ്റ്റ് യുകെയുടെ സീനിയർ പാസ്റ്ററായിരുന്നു. ചിങ്ങവനം ചർച്ച് ഓഫ് ഗോഡിൻ്റെ (ശാലേം ചർച്ച്) സജീവ അംഗമായ ഡോ. ജെയ്സൺ തോമസ് യുകെയിലെ ഓക്‌സ്‌ഫോർഡ് യൂണിവേഴ്‌സിറ്റിയിൽ നിന്ന് മാസ്റ്റർ ഓഫ് തിയോളജി (MTh), ക്യൂൻസ് യൂണിവേഴ്സിറ്റി ഓഫ് ബെൽഫാസ്റ്റ് യുകെ യിൽ നിന്നും ഡോക്‌ടർ ഓഫ് ഫിലോസഫി (PhD) എന്നിവ നേടി. അസ്ബറി തിയോളജിക്കൽ സെമിനാരി യുഎസ്എയിൽ നിന്നും ഫുള്ളർ തിയോളജിക്കൽ സെമിനാരി യുഎസ്എയിൽ നിന്നും രണ്ട് പോസ്റ്റ് ഡോക്ടറൽ റീഡിംഗുകളും പൂർത്തിയാക്കിയിട്ടുണ്ട്.
ഡോ. ജെയ്സൺ തോമസ് ദീർഘ വർഷങ്ങൾ പായിപ്പാട് ന്യൂ ഇന്ത്യ ബൈബിൾ സെമിനാരിയുടെ പ്രിൻസിപ്പൽ ആയി സേവനമനുഷ്ഠിച്ചു. നിലവിൽ ഡോ. ജെയ്സൺ തോമസ് യുണൈറ്റഡ് വേൾഡ് മിഷൻ - മെസ ഗ്ലോബലിൻ്റെ സൗത്ത് ഏഷ്യ റീജിയണൽ ഡയറക്ടറും ദൈവശാസ്ത്ര വിദ്യാഭ്യാസ കൺസൾട്ടൻ്റുമായി പ്രവർത്തിക്കുന്നു.
കൂടാതെ ഏഷ്യ തിയോളജിക്കൽ അസോസിയേഷന്റെ (എടിഎ) കൺസൾട്ടൻ്റായും അക്രഡിറ്റേഷൻ ഇവാലുവേഷൻ ടീമിലെ അംഗമായും സേവനമനുഷ്ഠിക്കുന്നു
ദക്ഷിണേഷ്യയിൽ മെസ ഗ്ലോബലിൽ ദൈവശാസ്ത്ര വിദ്യാഭ്യാസ ഉപദേഷ്ടാവായും ATA യുടെ കമ്മീഷൻ ഫോർ അക്രഡിറ്റേഷൻ ആൻഡ് എജ്യുക്കേഷണൽ ഡെവലപ്‌മെൻ്റ് (CAED) അംഗമായും സേവനം അനുഷ്ഠിക്കുന്ന ഡോ. ജെസ്സി ജെയ്‌സനാണ് ഭാര്യ.
മക്കൾ: എബ്രഹാം ജെയ്സൺ - ഷെറിൻ, അക്വിൽ ജെയ്സൺ - കൃപ
Advertisement
Advertisement