സൗദി അറേബ്യ: ചർച്ച് ഓഫ് സൗദി റീജിയൻ രൂപീകൃതമായി. മാർച്ച് 19 വെള്ളിയാഴ്ച റിയാദിൽ നടത്തപ്പെട്ട പാസ്റ്റേഴ്സ് മീറ്റിംഗിൽ സൗദി റീജിയൻ പ്രസിഡൻ്റായി പാസ്റ്റർ മാത്യു ജോർജ് (റെജി തലവടി) നിയമിതനായി. റിയാദ് ഡിസ്ട്രിക്ട് ഭാരവാഹികളായി പാസ്റ്റർമാരായ ഷാജി മാത്യു (ഡിസ്ട്രിക്ട് പാസ്റ്റർ), ബിജുമോൻ മാത്യു (സെക്രട്ടറി), റിജോ അലക്സാണ്ടർ (ട്രഷറർ), റെനി ജോൺ, കോശി ജോൺ (കമ്മറ്റി അംഗങ്ങൾ), ഷിബു ചെറിയാൻ (യൂത്ത് ഡയറക്ടർ) എൽ എം ഭാരവാഹികളായി സിസ്റ്റേഴ്സ് സിബി മനോജ് (പ്രസിഡന്റ്), റ്റിജി കോശി (സെക്രട്ടറി), കൊച്ചുമോൾ ഡാനിയേൽ (ട്രഷറർ) എന്നിവർ തിരഞ്ഞെടുക്കപ്പെട്ടു.
റിയാദിൽ മുൻപുണ്ടായിരുന്ന ദൈവദാസന്മാരായ അലക്സാണ്ടർ വി കെ, സ്റ്റീഫൻ ശാമുവേൽ, പി എം മാത്യു, ജോർജ്കുട്ടി ബേബി, യോഹന്നാൻ കുരുവിള, ഡാനിയേൽ ഈപ്പച്ചൻ (ഓസ്ട്രേലിയ) എന്നിവർ അനുഭവങ്ങൾ പങ്കിടുകയും ആശംസകൾ അറിയിക്കുകയും ചെയ്തു. നിലവിൽ റിയാദ് ഡിസ്ട്രിക്റ്റിൽ പ്രവർത്തിക്കുന്ന പതിനഞ്ചു ദൈവദാസന്മാരും കുടുംബങ്ങളും മീറ്റിംഗിൽ പങ്കെടുത്തു.
ഗുഡ്ന്യൂസിൽ വിവാഹപരസ്യം നല്കുന്നതിനും കാണുന്നതിനും