സുവിശേഷ മഹായോഗവും സംഗീത വിരുന്നും നാളെ ഏപ്രിൽ 27 മുതൽ വാളകത്ത്

സുവിശേഷ മഹായോഗവും സംഗീത വിരുന്നും നാളെ ഏപ്രിൽ 27 മുതൽ വാളകത്ത്

കൊട്ടാരക്കര: ഇന്ത്യാ (പൂർണ്ണ സുവിശേഷ) ദൈവസഭ വാളകം സഭയുടെ ആഭിമുഖ്യത്തിൽ ഏപ്രിൽ 27 വ്യാഴം മുതൽ 30 ഞായർ വരെ സുവിശേഷ മഹായോഗവും സംഗീത വിരുന്നും വാളകം ബെഥനി ഇംഗ്ലീഷ് മീഡിയം സ്ക്കൂളിന് സമീപമുള്ള ഗ്രൗണ്ടിൽ  നടക്കും.  കൊട്ടാരക്കര ഡിസ്ട്രിക്റ്റ് പാസ്റ്ററും കൗൺസിൽ സെക്രട്ടറിയുമായ പാസ്റ്റർ സജി ജോർജ് ഉദ്ഘാടനം ചെയ്യും.

ദിവസവും വൈകിട്ട് 5.30 മുതൽ 9 വരെ നടക്കുന്ന യോഗത്തിൽ പാസ്റ്റർമാരായ ജെയ്സ് പാണ്ടനാട്, ബി.മോനച്ചൻ (കായംകുളം), ടി.ജെ.ശാമുവേൽ ( പുനലൂർ), എബി ഏബ്രഹാം (പത്തനാപുരം) എന്നിവർ പ്രസംഗിക്കും. പാസ്റ്റർ സുനിൽ സോളമൻ്റെ നേതൃത്വത്തിൽ ഡിവൈൻ ഹാർപ്പ് അടൂർ ഗാനശുശൂഷ നിർവഹിക്കും. സമാപന ദിവസമയ ഞായറാഴ്ച വൈകിട്ട് 4ന് പ്രത്യേക സംഗീത സായാഹ്നം ഉണ്ടായിരിക്കും. പാസ്റ്റർ ചെറിയാൻ ചാക്കോ , കൺവീനർ ബ്രദർ.കെ.കെ.ജോസ് എന്നിവർ നേതൃത്വം നൽകും.

Advertisement