ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യ ദൈവസഭ ജനറൽ കൺവൻഷൻ ജനു.30 മുതൽ

കൊടുങ്ങൂർ :ചർച്ച് ഓഫ് ഗോഡ് ഫെല്ലോഷിപ്പ് ഇൻ ഇന്ത്യയുടെ 38- മത് ജനറൽ കൺവൻഷൻ ജനുവരി 30 മുതൽ ഫെബ്രു. 2 വരെ ശാലേം ഗ്രൗണ്ടിൽ നടക്കും.
ജനറൽ പ്രസിഡൻ്റ് പാസ്റ്റർ എം. എം ചാക്കോ ഉത്ഘാടനം ചെയ്യും. പാസ്റ്റർ രാജു ആനിക്കാട്, പാസ്റ്റർ ഷാജി യോഹന്നാൻ, പാസ്റ്റർ വർഗീസ് എബ്രഹാം (രാജു മേത്ര), സിസ്റ്റർ അനു ജോർജ് എന്നിവർ പ്രസംഗിക്കും. ശാലേം ഗോസ്പൽ വോയ്സ് സംഗീത ശുശ്രൂഷകൾ നിർവഹിക്കും.
ഉപവാസ പ്രാർത്ഥന, ലേഡീസ് മീറ്റിംഗ്, യുവജന മീറ്റിംഗ്, എന്നിവയും, ഞായറാഴ്ച സംയുക്ത ആരാധനയും നടക്കും.