ഇനി 4 ദിനങ്ങൾ; പ്രത്യാശോത്സവത്തിനായി കോട്ടയം ഒരുങ്ങി
Ì
കോട്ടയം : നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്റു സ്റ്റേഡിയത്തിൽ നടക്കുന്ന പ്രത്യാശോത്സവത്തിന് വേണ്ടി ഉള്ള പന്തൽ ജോലികൾ ആരംഭിച്ചു. പ്രോഗ്രാം കോഡിനേറ്റർ ടോണി വർഗീസിന്റെ അദ്ധ്യക്ഷതയിൽ ഗ്രൗണ്ടിൽ നടന്ന ശുശ്രൂഷ പാസ്റ്റർ റ്റി.എം. ജേക്കബിന്റെ പ്രാർത്ഥനയോടെ ആരംഭിച്ചു. ജനറൽ കൺവീനർ ജോയി താനവേലിൽ സ്വാഗത പ്രസംഗം നടത്തി.
പാസ്റ്റർ മോൻസി പി. മാത്യു സങ്കീർത്തന ഭാഗം വായിക്കുകയും, ചെയർമാൻ ഡോ. ആർ. എബ്രഹാമിന്റെ പ്രാർത്ഥനയോടെ കോട്ടയം എംഎൽഎ തിരുവഞ്ചൂർ രാധാകൃഷ്‌ണൻ പന്തലിന്റെ കാൽ നാട്ടുകയും ആശംസ അറിയിക്കുകയും ചെയ്തു.
നഗര സഭാ ചെയർ പേഴ്സൺ ശ്രീമതി ബിൻസി സെബാസ്റ്റ്യൻ, നഗര സഭാ വൈസ് ചെയർമാൻ ബി ഗോപകുമാർ, കൗൺസിലർ ശ്രീമതി സിൻസി പാറയിൽ എന്നിവർ ആശംസകൾ അറിയിച്ചു. അഡ്വ. ജോണി ജെ കല്ലൻ നന്ദി അറിയിച്ചു. പ്രയർ കോഡിനേറ്റർ പാസ്റ്റർ പ്രിൻസ് തോമസ് നേതൃത്വം നൽകി.
സജീവമായി സെലിബ്രേഷൻ ഓഫ് ഹോപ്പ് ഓഫീസ്; ഗുഡ്‌ന്യൂസ് പ്രവർത്തകരായ സജി മത്തായി കാതേട്ട്, സന്ദീപ് വിളമ്പുകണ്ടം, ബോബി തോമസ് എന്നിവർ ഓഫീസ് ഇൻ-ചാർജ് റോബി കുര്യൻ, സിജിൻ വർഗീസ് തുടങ്ങിയവർക്കൊപ്പം
സമ്മേളനത്തിന്റെ മൈക്ക് അനൗസ്മെന്റ് പവർവിഷൻ സി.ഓ.ഓ ടോണി വർഗീസ് പ്രാർത്ഥിച്ച് ആരംഭിക്കുന്നു. ലോക്കൽ കോഓർഡിനേറ്റർ ജോണി കല്ലൻ സമീപം
കോട്ടയം: പ്രത്യാശയുടെ സന്ദേശങ്ങൾക്കായി കോട്ടയം നഗരം ഒരുങ്ങി. കാൽ നൂറ്റാണ്ടിനപ്പുറം പ്രശസ്ത സുവിശേഷകൻ ഡോ.പോൾ യോംഗിച്ചോ പ്രസംഗിച്ച അതേ വേദിയിൽ അദ്ദേഹത്തിൻ്റെ പിൻമുറക്കാരനായ ഡോ. യങ്ങ് ഹൂൺ ലീയും സംഘവുമാണ് പ്രഭാഷണങ്ങൾക്കായി എത്തുന്നത്. നവംബർ 27 മുതൽ 30 വരെ കോട്ടയം നെഹ്രു സ്റ്റേഡിയത്തിൽ നടക്കുന്ന സമ്മേളനങ്ങളിൽ മലയാളികളെ കൂടാതെ ലോകത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ആയിരങ്ങളെത്തും.
1999 ൽ പോൾ യോംഗിച്ചോ വന്നതിന് 25 വർഷം പിന്നിടുമ്പോഴാണ് യോംഗിച്ചോയുടെ പിൻഗാമിയും കൊറിയയിലെ യോയിഡോ സഭയിലെ സീനിയർ ശുശ്രൂഷകനുമായ ഡോ. യങ്ങ് ഹൂൺ ലീ ഏറ്റവും വലിയ ക്രൈസ്തവ സംഗമത്തിൽ പ്രസംഗിക്കുന്നത്. എട്ട് ലക്ഷത്തിൽ അധികം വിശ്വാസികൾ ഉള്ള സഭയാണ് യോയിഡോ ഫുൾ ഗോസ്പൽ സഭ.
സഭാ വളർച്ചയിൽ ഏറെ നിർണായകമാകുന്ന നിലയിലാണ് പകൽ നടക്കുന്ന പാസ്റ്റേഴ്‌സ് കോൺഫറൻസുകൾ ക്രമീകരിച്ചിരിക്കുന്നത്. ഇതിൽ പങ്കെടുക്കുന്നതിനുള്ള രജിസ്‌ട്രേഷൻ ആരംഭിച്ചു. ജൂൺ മാസം മുതൽ തിരുവനന്തപുരം മുതൽ ഓരോ ജില്ലകളിലെയും താലൂക്കുകൾ കേന്ദ്രീകരിച്ച് പ്രാർത്ഥനാ യോഗങ്ങളും പ്രമോഷണൽ മീറ്റിങ്ങുകളും നടന്നുവരികയാണ്. ഓരോ താലൂക്കുകളിലും വിപുലമായ കമ്മിറ്റികൾ പ്രവർത്തിക്കുന്നു. ഇതിനോടകം തന്നെ 22 പ്രാർത്ഥനാ യോഗങ്ങൾ നടന്നു.
നവംബർ മാസത്തെ യോഗങ്ങൾക്ക് വേണ്ടിയുള്ള എല്ലാ ക്രമീകരണങ്ങളും പുരോഗമിക്കുകയാണ്. പകൽ നടക്കുന്ന കോൺഫറൻസുകളിലും മെഗാ ക്രൂസേഡുകളിലും പങ്കെടുക്കുന്നതിന് ഇന്ത്യയിൽ നിന്നും വിദേശരാജ്യങ്ങളിൽ നിന്നും ധാരാളം ജനങ്ങൾ തയ്യാറെടുക്കുകയാണ്.
ഡോ. യങ്ങ് ഹൂൺ ലീയെ കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്നും ഇന്ത്യയിൽ അറിയപ്പെടുന്ന വലിയ സഭകളിലെ ശുശ്രൂഷകന്മാരും ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.
വഴി പിഴക്കുന്ന നമ്മുടെ ഈ തലമുറകളിൽ ഒരു ഉണർവ്വ് വ്യാപരിക്കുവാനും രൂപാന്തരമുണ്ടാകുവാനും ഈ മഹായോഗം കാരണമാകും എന്ന് ക്രൈസ്തവ സഭകളിലെ നേതൃത്വങ്ങൾ വിലയിരുത്തുന്നു. കേരളത്തിലെ സഭകളുടെ നേതൃസ്ഥാനം വഹിക്കുന്ന ദൈവദാസന്മാർ ആണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി പ്രവർത്തിക്കുന്നത്. സാധാരണകാരന് ടി വി എന്ന മാധ്യമം സ്വപ്നം കാണുവാൻ പോലും കഴിയാതിരുന്ന കാലത്ത് മാസ്സ് ഇവാഞ്ചലിസം ദർശനം കണ്ട് പവർവിഷൻ ടി വി ചാനലിന് ആരംഭം കുറിച്ച 1999 ൽ ഡോ. പോൾ യോംഗിച്ചോയെ കോട്ടയത്ത് കൊണ്ട് വന്ന റവ. ഡോ. കെ സി ജോൺ രക്ഷാധികാരിയായും റവ. ഡോ. ആർ.എബ്രഹാം ചെയർമാൻ ആയും ബ്രദർ ജോയി താനവേലിൽ ജനറൽ കൺവീനർ ആയും പ്രത്യാശോത്സവത്തിൻ്റെ ഒരുക്കങ്ങൾക്ക് നേതൃത്വം നൽകുന്നു. ഓരോ മാസങ്ങളിലും നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള വിലയിരുത്തലിന് വേണ്ടി അതാത് സമയങ്ങളിൽ കമ്മിറ്റികൾ കൂടി ആലോചനകൾ നടത്തി വരികയാണ്.
ഡോ. യങ്ങ് ഹൂൻ ലീയെ കൂടാതെ ഇന്ത്യയിലെ റവ. പോൾ ദിനകരൻ, റവ. ഡി. മോഹൻ, റവ. പോൾ തങ്കയ്യാ, റവ. ജോൺസൻ വർഗീസ്, റവ. ശാമുവേൽ പെട്ട എന്നിവർ ദൈവവചനത്തിൽ നിന്നും പ്രസംഗിക്കും. 100 പേരടങ്ങുന്ന ഗായക സംഘമാണ് സംഗീത ശുശ്രൂഷകൾ നിർവ്വഹിക്കുന്നത്. സംഗീത ശുശ്രൂഷയ്ക്ക് ഏവർക്കും പ്രീയങ്കരരായ സിനാച്, പാസ്റ്റർ രഞ്ജിത് എബ്രഹാം, അമിത് കാമ്പിൽ, ജോസഫ് രാജ് ആലം, പ്രകൃതി ഏഞ്ചലീന, എന്നിവർ നേതൃത്വം നൽകും. താമസ സൗകര്യത്തിന് വേണ്ടിയും ഇരിപ്പിടങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ടിയും ഓൺ ലൈൻ വഴി പ്രീ രജിസ്‌ട്രേഷൻ ആരംഭിച്ചു.
Advertisement