പ്രത്യാശോത്സവം 2024: പ്രാർത്ഥന സഹകാരികൾക്കായി 'പ്രയർ ചേംബർ' ഒരുങ്ങി; കോട്ടയത്ത് ഓഫീസ് പ്രവർത്തനമാരംഭിച്ചു

പ്രത്യാശോത്സവം 2024: പ്രാർത്ഥന സഹകാരികൾക്കായി 'പ്രയർ ചേംബർ' ഒരുങ്ങി; കോട്ടയത്ത് ഓഫീസ് പ്രവർത്തനമാരംഭിച്ചു

കോട്ടയം : 'പ്രത്യാശോത്സവം 2024'-ന്റെ ഓഫീസ് കോട്ടയം നാഗമ്പടം മുത്തൂറ്റ് ടവറിന്റെ ഗ്രൗണ്ട് ഫ്ലോറിൽ പ്രവർത്തനമാരംഭിച്ചു. രക്ഷാധികാരി റവ. ഡോ. കെ.സി. ജോണിന്റെ അദ്ധ്യക്ഷതയിൽ പാസ്റ്റർ രാജു പൂവാക്കാലയുടെ പ്രാർത്ഥനയോടെ ആരംഭിച്ച ശുശ്രൂഷയിൽ ചെയർമാൻ റവ. ഡോ. ആർ എബ്രഹാം ഓഫീസിന്റെ ഉത്ഘാടനം നിർവ്വഹിച്ചു. ഇവാ. ജിബിൻ പൂവാക്കാല സംഗീത ശുശ്രൂഷകൾ നിർവ്വഹിച്ചു. പാസ്റ്റർ റ്റി എം കുരുവിള സങ്കീർത്തന ഭാഗം വായിച്ചു. പാസ്റ്റർ ബാബു തലവടിയുടെ പ്രാർത്ഥനയ്ക്ക് ശേഷം ജനറൽ കൺവീനർ ജോയി താനവേലിൽ സ്വാഗത പ്രസംഗം നടത്തി. അദ്ധ്യക്ഷ പ്രസംഗത്തോടൊപ്പം ഓഫീസിന്റെ സമർപ്പണ ശുശ്രൂഷയും റവ. ഡോ. കെ സി ജോൺ നിർവ്വഹിച്ചു. 

നവംബർ 27 മുതൽ 30 വരെ നെഹ്റു സ്റ്റേഡിയത്തിലാണ് 'പ്രത്യാശോത്സവം 2024' മെഗാ ക്രൂസേഡ് നടക്കുന്നത്.  ഡോ. ആർ. എബ്രഹാം  വിശദീകരണം നൽകി. രജിസ്ട്രേഷന്റെ ഉത്ഘാടനം തങ്കു ബ്രദർ നിർവ്വഹിച്ചു. പാസ്റ്റർ പ്രിൻസ് തോമസ്, പാസ്റ്റർ സാം ദാനിയേൽ എന്നിവർ മദ്ധ്യസ്ഥ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി. ഫാദർ എം.വി. ഏലിയാസ്, റവ. എബി പീറ്റർ, പാസ്റ്റർ സി.പി മോനായി, അഡ്വ. ജോണി,  ജോയിച്ചൻ ബഥേൽ, പാസ്റ്റർ ബെന്നി, പാസ്റ്റർ സുധീർ വർഗീസ്, പാസ്റ്റർ കെ.കെ രഞ്ജിത്ത്, പാസ്റ്റർ ജോയി ഫിലിപ്പ്, പാസ്റ്റർ ബോബൻ എന്നിവർ ആശംസകൾ അറിയിച്ചു.  ഗ്ലാഡ്സൻ ജേക്കബ് നന്ദി അറിയിച്ചു. 

പാസ്റ്റർ ഫിലിപ്പ് കുര്യാക്കോസിന്റെ പ്രാർത്ഥനയോടും റവ. കെ സി ജോണിന്റെ ആശീർവാദത്തോടും യോഗം അവസാനിച്ചു. ടോണി വർഗീസ് നേതൃത്വം നൽകി.  

ഓഫീസിനോട് ചേർന്ന് പ്രാർത്ഥനാ സഹാകാരികൾക്കായി വിശാലമായ പ്രാർത്ഥനാ ചേംബർ തയ്യാറാക്കിയിട്ടുണ്ട്. താത്പര്യമുള്ളവർക്ക് സമ്മേളനത്തിന്റെ അനുഗ്രഹത്തിനായി ഏതു സമയത്തും ചേംബറിൽ വന്നു പ്രാർത്ഥിക്കാവുന്നതാണ്.

Advertisement

Advertisement