ദൈവഹിതം തിരിച്ചറിയുക 

0
1432
ഇന്നത്തെ ചിന്തയ്ക്ക്
ദൈവഹിതം തിരിച്ചറിയുക 
സി. വി മാത്യു
മ്മുടെ കണക്കുകൂട്ടലുകള്‍ ക്കനുസരണമായി കാര്യങ്ങള്‍ നടക്കാതെവരുമ്പോള്‍ നാം നിരാശപ്പെടാറുണ്ട്. ചെറുപ്പകാലത്തു നാം ആഗ്രഹിച്ച സ്ഥാനങ്ങളിലല്ലാ യിരിക്കാം നമ്മില്‍ ചിലര്‍ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. ഇതില്‍ കുണ്ഠിതപ്പെടരുത്. ദൈവമാണു നമ്മെ നാമായിരിക്കുന്ന സ്ഥാനത്ത് എത്തിച്ചിരിക്കുന്നത്. നമ്മുടെ ആഗ്രഹമനുസരിച്ച് പ്രവര്‍ത്തനരംഗം ലഭിക്കാതെ വരുമ്പോള്‍ അതില്‍ ദൈവോദ്ദേശ്യമുണ്ടെന്നു നിശ്ചയമാണ്. നമുക്കു യോജിച്ച സ്ഥാനത്താണു ദൈവം നമ്മെ ആക്കിയിരിക്കുന്നത്. ഒരു ദൈവപൈതലിനു ഇതു വിശ്വസിക്കാന്‍ കഴിയണം.
ഗദരേന്യ നിവാസികളെ ഭയപ്പെടുത്തിയിരുന്ന ഭൂതഗ്രസ്തനിലെ ദുരാത്മാവിനെ യേശു നിഷ്കാസനം ചെയ്തു. ആ നാടിന് അതു രക്ഷയായിത്തീര്‍ന്നു. തുടര്‍ന്ന് അവിടെ പ്രവര്‍ത്തിക്കാമെന്നു കര്‍ത്താവ് ആഗ്രഹിച്ചെങ്കിലും പൊതുജനം അതിന് അനുകൂലിച്ചില്ല. യേശു കടലിനക്കരയ്ക്കു മടങ്ങിപ്പോന്നു. ഈ അനുഭവത്തില്‍ യേശു ലേശം പോലും നിരാശനായില്ല. താന്‍ മടങ്ങിപ്പോന്നത് അധികം പ്രയോജനകരമായ ശുശ്രൂഷ നിര്‍വഹിക്കാന്‍ കാരണമായി. ഗലീലയിലെ ജനം അവന്‍റെ ആഗമനത്തിനായി കാത്തിരിക്കുകയായിരുന്നു. രക്തസ്രവക്കാരിയെ സൗഖ്യമാക്കുന്നതിനും യായിറോസിന്‍റെ മകളെ ഉയിര്‍പ്പിക്കുന്നതിനും കാരണമായി. നമ്മുടെ പ്രതീക്ഷയ്ക്കു വിപരീതമായ സ്ഥാനത്താണു നാം പ്രവര്‍ത്തിക്കുന്നതെങ്കില്‍, അധികം ഫലപ്രദമായ സേവനം ചെയ്യാന്‍ ദൈവം ഉദ്ദേശിക്കുന്നു എന്നു നിശ്ചയിക്കാം. അതിനാല്‍ നാം ഇച്ഛാഭംഗപ്പെടരുത്.
പൗലൊസിന്‍റെ ഒന്നാം മിഷനറിയാത്രാസമയം രോഗബാധിതനായിരുന്നതിനാല്‍, യാത്ര തുടരാതെ ഗലാത്യനാടുകളില്‍ സുവിശേഷം പ്രസംഗിക്കാനിടയായി. തന്മൂലം ഗലാത്യസഭകള്‍ സ്ഥാപിക്കപ്പെട്ടു. രണ്ടാം യാത്രയില്‍ ആസ്യയില്‍ പോകാനാഗ്രഹിച്ചു. പക്ഷേ, പരിശുദ്ധാത്മാവ് തടസ്സപ്പെടുത്തി. ബിഥുന്യക്കു പോകാന്‍ ആഗ്രഹിച്ചു. അപ്പോള്‍ യേശുവിന്‍റെ ആത്മാവ് തടഞ്ഞു. തല്‍ഫലമായി യൂറോപ്പിലേക്കു പോകാനും സഭസ്ഥാപിക്കാനും സാധിച്ചു.
നമ്മുടെ ജീവിതയാത്രയില്‍ പ്രതിബന്ധങ്ങള്‍ വരുമ്പോള്‍, പ്രയാസങ്ങള്‍ നേരിടുമ്പോള്‍, ആഗ്രഹിച്ചതിനു വിപരീതമായി ജീവിതം നീങ്ങുമ്പോള്‍, ജീവിതയാത്രയില്‍ ലേശംപോലും നിരാശനാകാതെ യാത്രതുടരുക. അതാണു നമുക്കാവശ്യം. അതിനു നമുക്കു കഴിയുന്നുവോ? ചിന്തിക്കുക.   
Advertisement

ജീവിത പങ്കാളിയെ കണ്ടെത്തു     

ഓൺലൈൻ ഗുഡ്ന്യൂസ് മാട്രിമോണിയിൽ
വെറും 500 രൂപ മാത്രം!

LEAVE A REPLY

Please enter your comment!
Please enter your name here