നീയും ഞാനും സീയോൻ യാത്രയിൽ

0
814

നീയും ഞാനും സീയോൻ യാത്രയിൽ

സൂസൻ പണിക്കർ
ഓസ്ട്രേലിയ

നീയും ഞാനും സീയോൻ യാത്രയിൽ ആയിരിക്കുമ്പോൾ ദൈവസ്നേഹത്തെ കുറിച്ച് പറയുവാൻ ഞാൻ ആഗ്രഹിക്കുന്നു. ദൈവസ്നേഹം അറിഞ്ഞവർക്കു ഒരിക്കലും ദൈവത്തെ മറന്നു ജീവിക്കുവാൻ ആവില്ല. ദൈവം നമ്മെ വഴിനടത്തുന്ന വിധങ്ങളെ ഓർത്തു, പരിപാലിക്കുന്നതിനെ ഓർത്തു, കർത്താവിൽ ജയോത്സവമായി നടത്തുന്നതിനെ ഓർത്തു നന്ദി നിറഞ്ഞ ഹൃദയത്തോടെ, ദൈവസ്നേഹത്തെ ഓർത്തു കർത്താവിനെ സ്തുതിക്കാം.

ദൈവസ്നേഹസത്തെ കുറിച്ച് വിശുദ്ധ വേദപുസ്തകത്തിൽ 1 കൊറിയന്ത്യർ 13-ആം അദ്ധ്യായത്തിൽ പരാമർശിച്ചിട്ടുണ്ട്. ഈ അദ്ധ്യായം വായിക്കുമ്പോൾ ദൈവം സ്നേഹം തന്നെ എന്ന് നാം തിരിച്ചറിയുന്നു. സ്വന്തം പുത്രനെ മാനവരാശിയുടെ പാപത്തിനു പരിഹാരമായി തന്ന ദൈവസ്നേഹം. ദൈവസ്നേഹത്തൽ നാം മറ്റുള്ളവരുടെ തെറ്റുകൾ ക്ഷമിക്കുകയും ദയകാണിക്കുകയും ചെയില്ലായെങ്കിൽ നമ്മിൽ ദൈവസ്നേഹമില്ല എന്ന് വചനം പായുന്നു.

ഞാൻ മനുഷ്യരുടെയും ദൂതന്മാരുടെയും ഭാഷയിൽ സംസാരിച്ചാലും എനിക്ക് സ്നേഹമില്ലായെങ്കിൽ ഞാൻ മുഴങ്ങുന്ന ചെമ്പോ ചിലമ്പുന്ന കൈത്താളമോ അത്രേ. ചില വ്യക്തികളെ നാം നോക്കിയാൽ വളരെ സ്നേഹമുള്ളവരായി കാണുന്നു. സ്നേഹം ദൈവത്തിൽനിന്നും വരുന്നു. സ്നേഹം ഇല്ലാത്തവൻ ദൈവത്ത കണ്ടിട്ടില്ല എന്ന് വചനം പറയുന്നു.

1 കൊറിയന്ത്യർ 13:4,5,6 പറയുന്നു, സ്നേഹം ദീർഘമായി ക്ഷമിക്കുകയും ദയ കാണിക്കുകയും ചെയ്യുന്നു, സ്പർദ്ധിക്കുന്നില്ല, സ്നേഹം നിഗളിക്കുന്നില്ല, ചീർക്കുന്നില്ല, അയോഗ്യമായി നടക്കുന്നില്ല, സ്വാർത്ഥം അന്വേഷിക്കുന്നില്ല, അനീതിയിൽ സന്തോഷിക്കാതെ സത്യത്തിൽ സന്തോഷിക്കുന്നു, എല്ലാം പൊറുക്കുന്നു, എല്ലാം വിശ്വസിക്കുന്നു, എല്ലാം പ്രത്യാശിക്കുന്നു, എല്ലാം സഹിക്കുന്നു, സ്നേഹം ഒരുനാളും ഉതിർന്ന് പോകുകയില്ല.

ഒരു ദൈവപൈതൽ വചനപ്രകാരം സകലതും ക്ഷമിക്കുവാൻ കഴിവുള്ള വ്യക്തി ആയിരിക്കണം. പരിശുദ്ധാത്മാവ് അതിനായി നമ്മെ പ്രാപ്തരാക്കുന്നു. ഒരു വ്യക്തിക്ക് മറ്റൊരു ജീവിതത്തോട് ക്ഷമിക്കുവാൻ, പൊറുക്കുവാൻ, സഹിക്കുവാൻ കഴിയുന്നില്ലായെങ്കിൽ ദൈവസ്നേഹം നിന്നിൽ ഇല്ല തന്നെ. ക്ഷമിക്കുവാൻ കഴിയാത്ത വിഷയങ്ങളിന്മേൽ ദൈവത്തോട് പ്രാർത്ഥിച്ചു അപേക്ഷിക്കുന്നുവെങ്കിൽ ദൈവം അതിനുള്ള കൃപ നമ്മളിലേക്ക് തന്നു നമ്മെ അനുഗ്രഹിക്കും. എന്നാൽ ദൈവവചനം 1 കൊറിയന്ത്യർ 13:13 ഇങ്ങനെ പറയുന്നു; ആകയാൽ വിശ്വാസം, പ്രത്യാശ, സ്നേഹം ഇവ മൂന്നും നിലനിൽക്കുന്നു; ഇവയിൽ വലിയതോ സ്നേഹം തന്നെ.

നമ്മൾ ദൈവത്തെ അത്ര സ്നേഹിച്ചാൽ മതിയാകും? തന്ന രക്ഷയുടെ അനുഭവത്തിനായി, വീണ്ടെടുപ്പിനായി, നിത്യ ജീവവാഗ്‌ദത്തതിനായി സ്തോത്രം എന്ന യാഗമല്ലാതെ നമ്മൾക്ക് എന്ത് ദൈവത്തിന്നു അർപ്പിക്കാൻ കഴിയും?

ഫിലിപ്പിയർ 1:9 ഇങ്ങനെ പറയുന്നു; നിങ്ങളുടെ സ്നേഹം മേൽക്കുമേൽ വർദ്ധിച്ചു വന്നിട്ട് നിങ്ങൾ ഭേദാഭേദങ്ങളെ വിവേചിക്കുമാറാകേണം എന്നും ക്രിസ്തുവിന്റെ നാളിലേക്കു നിർമലരായി തീരുവാനുള്ള ദൈവസ്നേഹം നമ്മെ പിന്തുടർന്നാൽ സ്നേഹത്തിന്റെ, സഹിഷ്ണുതയുടെ, ക്ഷമയുടെ, വിനയത്തിന്റെ, താഴ്മയുടെ ആത്മാവിനെ തരുവാൻ ദൈവത്തോട് നമ്മുക്ക് യാചിക്കാം.

സ്വാർത്ഥത വെടിഞ്ഞു-മാതാ പിതാക്കളെ, സഹോദരങ്ങളെ,സഭയെ, ദാരിദ്ര്യം അനുഭവിക്കുന്നവരെ, കഷ്ടതയിലായിരിക്കുന്നവരെ, ദൈവത്തിന്റ സൃഷ്ട്ടിയായാ മനുഷ്യവർഗ്ഗത്തെ സ്നേഹിച്ചു നിത്യതക്കായി അവരെയെല്ലാപേരേയും ഒരുക്കുവാൻ നമ്മുക്ക് ഒന്നിച്ചു ദൈവത്തോട് പ്രാർത്ഥിക്കാം.

ദൈവസ്നേഹത്തിനു ഒരു ഔഷധശക്തിയുണ്ട്. നിരാശയിലായിരിക്കുന്നവർക്കു, മനം തകർന്നവർക്കു സ്നേഹം ഒരു സ്വാന്തനം തന്നെയാണ്.

ദൈവസ്നേഹത്താൽ സഭ വ്യത്യാസം ഇല്ലാതെ ഒരുമനപ്പെടാം, സ്നേഹിക്കാം – ക്രിസ്തുയേശുവിന്റെ സ്നേഹത്താൽ…..

ദൈവം സഹായിക്കട്ടെ.

Advertisement

 

LEAVE A REPLY

Please enter your comment!
Please enter your name here