ചാലക്കുടിയിൽ വചന കാഹളം 2019 ഫെബ്രുവരി 19ന് ആരംഭം

0
3562

ഷാജൻ മുട്ടത്ത്

ചാലക്കുടി: ഐപിസി ഫിലദെൽഫിയ ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന സുവിശേഷ യോഗങ്ങൾ വചനകാഹളം 2019 ഫെബ്രുവരി 19 ചൊവ്വാഴ്ച മുതൽ 24 ഞായറാഴ്ച വരെ ചാലക്കുടി മുനിസിപ്പാലിറ്റി ടൗൺഹാൾ ഗ്രൗണ്ടിൽ നടക്കും. സമർപ്പണ ശുശ്രൂഷ പാസ്റ്റർ സി. സി. ചാക്കോ നിർവഹിക്കും. എല്ലാദിവസവും വൈകീട്ട് ആറുമുതൽ 9 വരെ നടക്കുന്ന പൊതുയോഗങ്ങളിൽ പാസ്റ്റർ ബാബു ചെറിയാൻ പിറവം, ഡോ. സിനി ജോയ്സ് മാത്യു എറണാകുളം, പാസ്റ്റർ സണ്ണി കുര്യൻ വാളകം, ഡോ. എബി പി. മാത്യു പാറ്റ്ന, പ്രൊഫ. മാത്യു പി. തോമസ് തിരുവല്ല എന്നിവർ വചനം പ്രസംഗിക്കും. ഹെവൻലി ഹാർപ്പ് ചാലക്കുടി സംഗീത ശുശ്രൂഷ നയിക്കും.
 ജയൻ മാത്യു , പാസ്റ്റർ എൻ.ഡി ജോൺസൺ എന്നിവർ നേതൃത്വം നൽകും.

LEAVE A REPLY

Please enter your comment!
Please enter your name here