സുവിശേഷ മഹായോഗവും ഫാമിലി റിട്രീറ്റും സെപ്റ്റം. 13 മുതൽ കൊച്ചിയിൽ

സുവിശേഷ മഹായോഗവും ഫാമിലി റിട്രീറ്റും സെപ്റ്റം. 13 മുതൽ കൊച്ചിയിൽ

കൊച്ചി: മെട്രോ ചർച്ച് ഓഫ് ഗോഡ് സഭയുടെ ആഭിമുഖ്യത്തിൽ സുവിശേഷ മഹായോഗവും സംഗീത ശുശ്രൂഷയും ഫാമിലി റിട്രീറ്റും സെപ്റ്റംബർ 13, 14 തീയതികളിൽ പാലാരിവട്ടം ഫ്ലൈ ഓവറിന് സമീപമുള്ള ചർച്ച് ഓഫ് ഗോഡ് എക്ലേഷ്യാ പാരിഷ് ഹാളിൽ വൈകിട്ട് 05.30 മുതൽ 09.00 വരെ നടക്കും. പാസ്റ്റർ ജി തോമസ് (ഡിസ്ട്രിക്ട് പാസ്റ്റർ എറണാകുളം നോർത്ത് CGI) ഉദ്ഘാടനം ചെയ്യുന്ന കൺവെൻഷനിൽ പാസ്റ്റർ ഷിബു കെ. മാത്യു (അസ്സി. ഓവർസീയർ, ചർച്ച് ഓഫ് ഗോഡ്-കേരളാ സ്റ്റേറ്റ്), പാസ്റ്റർ സജു ചാത്തന്നൂർ എന്നിവർ പ്രസംഗിക്കും. സംഗീത ശുശ്രൂഷയ്ക്ക് പാസ്റ്റർ ഷൈമോൻ കെ വർഗ്ഗീസ്, തൃശൂർ നേതൃത്വം നൽകും. 14 ശനിയാഴ്‌ച്ച പകൽ 10 മുതൽ 1 വരെ നടക്കുന്ന ഫാമിലി   റിട്രീറ്റിൽ പാസ്റ്റർ ബിജു ജേക്കബ്, ഡോക്ടർ നിസ്സി അച്ച ജേക്കബ് എന്നിവർ ക്ലാസുകൾ നയിക്കും. പാസ്റ്റേഴ്സ് ബിജു ജേക്കബ്, സന്തോഷ് എം.ജോൺ, ജോമോൻ ജെ.സഖറിയ എന്നിവർ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

p>Advertisement

Advertisement