ആളും ആരവുമായി...
ഇനി കേരളത്തിൽ കൺവൻഷൻ കാലം
ഇനി കണ്വന്ഷന് കാലമാണ്. തിക്കും തിരക്കും ആളും ആരവവുമായി നടക്കുന്ന കേരളത്തിലെ ആത്മീയ സംഗമങ്ങള്‍ മാര്‍ച്ച് വരെ നീണ്ടുനില്‍ക്കും. നൂറ്റാണ്ടോളം ചരിത്രമുള്ള നമ്മുടെ വാര്‍ഷിക സമ്മേളങ്ങള്‍ ഉണ്ടാക്കിയ ആത്മീയ പരിവര്‍ത്തനങ്ങള്‍ വിലമതിക്കാന്‍ കഴിയാത്തവയാണ്. കേരളക്കരയിലെ സഭകളുടെ വളര്‍ച്ചയ്ക്കും, പൊതുസമൂഹത്തില്‍ ഇന്നു പെന്തെക്കോസ്തു വിഭാഗത്തിന് ലഭിച്ച സ്വീകാര്യതയ്ക്കും എല്ലാം സഹായകരമായി തീര്ന്നവയാണ് ആയിരങ്ങള്‍ സംഗമിക്കുന്ന വിവിധ സഭകളുടെ വാര്‍ഷിക കണ്‍വന്‍ഷനുകള്‍. ഇടയ്ക്ക് കോവിഡ് മങ്ങലേല്പ്പിച്ചതൊഴിച്ചാല് നാളിതുവരെ നടന്ന ആത്മീയസമ്മേളനങ്ങള് സമൂഹത്തിനു ആവേശവും, അതാതു പ്രസ്ഥാനങ്ങളുടെ സംഘടനാ സംവിധാനത്തിന്റെ മികവും വിളിച്ചോതുന്നതായിരുന്നു. ആത്മീയ സമ്മേളനങ്ങള്‍ക്ക് സാക്ഷ്യം വഹിക്കുക എന്ന ലക്ഷ്യത്തോടെ വിദേശ മലയാളി പെന്തെക്കോസ്തുകാര്‍ നാട്ടിലേക്കുള്ള ടൂര്‍ പ്ലാന്‍ ചെയ്യുന്നതുപോലും കണ്വന്ഷന് കലണ്ടര്‍ അനുസരിച്ചാണ്. അത്രമാത്രം പ്രാധാന്യമാണ് ലോകമെമ്പാടുമുള്ള മലയാളി വിശ്വാസികള്‍ നാട്ടില്‍ നടക്കുന്ന വാര്‍ഷിക ഒത്തുകൂടലുകള്‍ക്കു നല്‍കുന്നത്.
വിവിധ സഭകളുടെ ലോക്കല്‍ തലം മുതല്‍ അന്തര്‍ദേശീയ തലത്തില്‍ വരെയുള്ള ഈ ഒത്തുചേരലുകള്‍, ആത്മീയ അനുഗ്രഹം പ്രദാനം ചെയ്യുന്നതോടൊപ്പം പുതിയ ബന്ധങ്ങള്‍ സ്ഥാപിക്കുന്നതിനും, ശുശ്രൂഷാ മേഖലയില്‍ പുതിയ അവസരങ്ങള്‍ ലഭിക്കുന്നതുള്‍പ്പെടെ നിരവധി സാധ്യതകള്‍ നല്കുന്ന വേദികളാണ്. ജനറല്‍ കണ്‍വന്‍ഷനുകളില്‍ ലഭിച്ച അവസരങ്ങളാണ് ഇന്നു ലോകമറിയുന്ന പ്രസംഗകരാകാനും, സംഗീത ശുശ്രൂഷകരാകാനും പലരെയും സഹായിച്ച പ്രധാന ഘടകങ്ങളിലൊന്ന്. തുടര്‍ന്നുള്ള മാസങ്ങളിലും, വര്‍ഷങ്ങളിലും നടക്കുന്ന ആത്മീയ സമ്മേളനങ്ങളിലേക്കു പ്രസംഗകരെയും, പാട്ടുകാരെയും സംഘടകര്‍ തിരഞ്ഞെടുക്കുന്നതിനുള്ള വേദിയാണ് ഈ മഹാസംഗമങ്ങള്‍.
കേരളത്തിലെ മുഖ്യധാരാ സഭകളുടെ വാർഷിക സമ്മേളനങ്ങൾ നവംബർ അവസാനം തുടങ്ങുന്ന ശാരോൻ കൺവെൻഷനോടെ ആരംഭിക്കും. തുടർന്ന് നടക്കുന്ന ഐപിസി കേരള സ്റ്റേറ്റ് കൺവെൻഷൻ, കുമ്പനാട് കൺവെൻഷൻ, ചർച്ച് ഓഫ് ഗോഡ് സ്റ്റേറ്റ്, റീജിയൻ സമ്മേളനങ്ങൾ,അസെംബ്ലിസ് ഓഫ് ഗോഡ് മലയാളം, മലബാർ ഡിസ്ട്രിക്ട് കൺവൻഷനുകൾ, ന്യൂ ഇന്ത്യ ചർച്ച് ഓഫ് ഗോഡ്, ന്യൂ ഇന്ത്യ ബൈബിൾ ചർച്ച്, WME വാർഷിക സമ്മേളനം തുടങ്ങിയവ വിവിധ പ്രസ്ഥാങ്ങളുടെ സംഘാടനത്വവും, മികവും, ആൾബലവും വിളിച്ചോതുന്നതാണ്. പ്രസിദ്ധതമായ ഭാരതപ്പുഴ കൺവെൻഷനോടെ ഇത്തരത്തിലുള്ള മഹാസംഗമങ്ങൾക്ക് സമാപനമാകും. അതിനിടയിൽ ഏഷ്യയിലെ വലിയ ക്രൈസ്തവ സമ്മേളനമായ മാരാമൺ കൺവെൻഷനും നടക്കും.
ക്രൈസ്തവ സാഹിത്യത്തെ പരിപോഷിപ്പിക്കുന്ന ഗുഡ്ന്യൂസ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളുടെ വരിസംഖ്യ പുതുക്കുന്നതിനുള്ള സ്ഥലം കൂടിയാണ് വാര്‍ഷിക സമ്മേളന നഗര്‍. നിരവധി പ്രാദേശിക സഭകളില്‍ നിന്നും കുടുംബങ്ങളുടെ വരിസംഖ്യ സമാഹരിച്ച് ഒരുമിച്ചുകൊണ്ടുവന്ന് ഗുഡ്ന്യൂസ് സ്റ്റാളില്‍ അടയ്ക്കുന്നത് പെന്തെക്കോസ്ത് സമൂഹത്തില്‍ പത്രം വരുത്തിയ സ്വാധീനത്തിന്റെ തെളിവാണ്. മാധ്യമപ്രവര്‍ത്തകര്‍ക്കും, എഴുത്തുകാര്‍ക്കും, ഇതര സുവിശേഷീകരണ പോഷക സംഘടനകള്‍ക്കും വളര്‍ച്ചയുടെ വിവിധ തലങ്ങള്‍ കണ്ടെത്താനുള്ള അവസരമാണ് സമ്മേളന വേദികള്‍. പാസ്റ്റര്‍മാരുടെ സ്ഥലം മാറ്റം, മക്കളുടെ വിവാഹകാര്യങ്ങള്‍, ജീവകാരുണ്യ പദ്ധതികള്‍, പയനിയര്‍ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിവിധ ക്രമീകരങ്ങള്‍ക്ക് വഴിയൊരുങ്ങുന്നതിനും സഭകളുടെ വാര്‍ഷികസമ്മേളനങ്ങള്‍ സഹായകമാകുന്നുണ്ട്.
അതിരാവിലെ തുടങ്ങുന്ന ജാഗരണ പ്രാര്‍ഥന മുതല്‍ രാത്രിയുള്ള കാത്തിരിപ്പുയോഗങ്ങള്‍ വരെയുള്ള വിവിധ സെക്ഷനുകള്‍ വിശ്വാസ-ശുശ്രൂഷക സമൂഹത്തിനു അനുഗ്രഹവുമാണ്. വചന സന്ദേശങ്ങള്‍, പാട്ടുകള്‍, ബൈബിള്‍ ക്ലാസുകള്‍, മിഷനറി സമ്മേളനങ്ങള്‍, പുത്രികാസംഘടനകളുടെ സമ്മേളനങ്ങള്‍, ചില്‍ഡ്രന്‍- യൂത്ത് മീറ്റിംങ്ങുകള്‍, മാധ്യമ പ്രവര്‍ത്തകരുടെ സംഗമങ്ങള്‍ തുടങ്ങി എല്ലാംതന്നെ വാര്‍ഷിക സമ്മേളനകളുടെ മികവ് വര്‍ധിപ്പിക്കുന്നതും പങ്കെടുക്കുന്നവര്‍ക്ക് ആവേശവുമാണ്.
ആശയത്തിന്റെ പേരില്‍ സഭയ്ക്കുള്ളില്‍ പല ഗ്രൂപ്പുകള്‍ ഉണ്ടെങ്കിലും ജനറല്‍ കണ്‍വന്‍ഷനുകളില്‍ പാനല്‍ മറന്നു, ഒന്നായുള്ള പ്രവര്‍ത്തനം മുന്‍വര്‍ഷങ്ങളില്‍ മാതൃകാപരമായിരുന്നു. എന്നാല്‍ ചിലപ്പോഴെല്ലാം വിശ്വാസ സമൂഹത്തിനു നിരാശ സമ്മാനിച്ച സാഹചര്യങ്ങള്‍ക്കും സമ്മേളന സെക്ഷനുകള്‍ വേദിയായിട്ടുണ്ട്. സഭാ രാഷ്ട്രീയത്തിന്റെ അതിപ്രസരം മൂലം പലരെയും പിന്തള്ളിയും, നിലവാരം ഇല്ലാത്തവരെ ഉള്‍ക്കൊള്ളിച്ചും, ഇഷ്ടക്കാര്‍ക്ക് അവസരം കൊടുത്തും ആത്മീയ സമ്മേളനത്തിന്റെ ശോഭ ഇല്ലാതാക്കിയ വിരളമായ അനുഭവങ്ങള്‍ ഇത്തവണ ഉണ്ടാകില്ല എന്നു പ്രതീക്ഷിക്കാം. മത്സര കണ്‍വഷനുകള്‍ ആകാതെ ആത്മീയ അന്തരീക്ഷം തുളുമ്പുന്ന, ക്രിസ്തുവിനെ ഉയര്‍ത്തുന്ന സുവിശേഷമഹായോഗങ്ങള് വിശ്വാസ സമൂഹത്തിനു സമ്മാനിക്കാന്‍ അതാതു സഭാഭരണ നേതൃത്വങ്ങള്‍ക്കു കഴിയട്ടെ എന്ന് ആശംസിക്കുന്നു.
Advertisement