മലയാളിമനസ്സിനു ബിഗ് സല്യൂട്ട്

മലയാളിമനസ്സിനു ബിഗ് സല്യൂട്ട്

കവർ സ്റ്റോറി 

സന്ദീപ് വിളമ്പുകണ്ടം 

കൊടുംചൂടും അപ്രതീക്ഷിത പ്രളയ വും ഉരുൾപൊട്ടലും നാടിനെ തകർ ക്കുന്നതാണ് കഴിഞ്ഞ മാസങ്ങളിൽ നമ്മൾ കണ്ടത്. കണ്ണീർക്കയത്തില കപ്പെട്ട പീഡിതരുടെ നീറുന്ന കഥക ളും ചിത്രങ്ങളും ഈ ദിവസങ്ങളിൽ നമ്മെ കുറച്ചൊന്നുമല്ല ദുഃഖിപ്പിച്ചത്. ഏക്കറുകണക്കിന് ഭൂമി ഉണ്ടായിട്ടും ഉടുതുണിക്ക് മറുതുണിയില്ലാതെ എ ല്ലാം ഇട്ടെറിഞ്ഞു പ്രാണരക്ഷാർഥം ഓടി അഭയാർഥി ക്യാമ്പുകളിൽ ചെന്നുപെടേണ്ടിവന്നവരുടെ ദുരിതം ചി ല്ലറയായിരുന്നില്ല.

പ്രതിസന്ധി ഘട്ടങ്ങളിലും ദുര ന്തമുഖങ്ങളിലും രാഷ്ട്രീയവൈരവും മത, ജാതി ഭിന്നതകളും മറന്ന് ഒറ്റ ക്കെട്ടായി പ്രവർത്തിക്കാനുള്ള മല യാളികളുടെ സന്നദ്ധതയും മാനുഷി കബോധവും ഒരു പ്രാവശ്യം കൂടി തെളിയിക്കുകയായിരുന്നു കഴിഞ്ഞു പോയ മാസം. പ്രകൃതിസംഹാരത്തിനു മുമ്പിൽ തകർന്നടിഞ്ഞ ഒരു നാടിനെ കൈപിടിച്ചുയർത്താൻ ഒന്നിക്കുന്നമലയാളികളുടെ ആ വലിയ മനസ്സ് ബിഗ് സല്യൂട്ട് അർഹിക്കുന്നതാണ്. സർക്കാർ സംവിധാനങ്ങൾക്കൊപ്പം സേവന സന്നദ്ധരായി ആയിരകണക്കി ന് മലയാളികളാണ് വയനാട്ടിലേക്ക് ഒഴുകിയത്. നൂറുകണക്കിന് സന്നദ്ധ സംഘടനകളാണ് ദുരന്തമേഖലയിൽ സജീവമായത്. രക്ഷാപ്രവർത്തന ത്തിൽ പങ്കാളികളായും, ഭക്ഷണം ഉൾപ്പെടയുള്ള അവശ്യവസ്തുക്കൾ സമയാസമയങ്ങളിൽ എത്തിച്ചും ദുര ന്തഭൂമിയിൽ ഒറ്റകെട്ടായി പ്രവർത്തിച്ചമനുഷ്യർ അഭിമാനവും സന്തോഷ വും നൽകുന്നതായിരുന്നു. ലോക ത്തെവിടെയും മലയാളികൾക്ക് ഒരു പ്രതിസന്ധിയുണ്ടായാൽ ചേർത്തണ യ്ക്കാനുള്ള കേരളീയരുടെ വിശാല മനസ്സിനു നാം പലപ്പോഴും സാക്ഷ്യം വഹിച്ചിട്ടുള്ളതും അതിൽ അഭിമാനം കൊള്ളുന്നവരുമാണല്ലോ.

പെന്തെക്കോസ്തു സമൂഹം ഉൾപ്പെ ടെയുള്ള വിവിധ ക്രൈസ്‌തവ സംഘടനകളും വയനാടിൻ്റെ പുനരധിവാസ ത്തിനായി കൈകോർക്കാൻ മറന്നില്ല. ദുരന്തം നടന്നു ദിവസങ്ങൾക്കുള്ളിൽ ഗുഡ്ന്യൂസ് ടീം ദുരന്തസ്ഥലത്തെത്തി, അഞ്ചു വീടുകൾ നൽകാമെന്ന് ഭരണ കൂടത്തിനു രേഖാമൂലം ഉറപ്പുനൽകി. വയനാട്ടിലെ വിവിധ സുവിശേഷപ്ര വർത്തകരും സ്ഥലത്തെത്തി സന്നദ്ധ പ്രവർത്തനങ്ങളിൽ പങ്കാളികളായി. കേരളത്തിലുടനീളം കളക്ഷൻ സെന്ററ റുകൾ തുറന്നു അവശ്യവസ്‌തുക്കൾ ശേഖരിച്ച് പെന്തെക്കോസ്‌ത്‌ യുവജന സംഘടനയും (പിവൈപിഎ) വായനാ ട്ടിലെത്തുകയും സൈന്യത്തോടുകൂടി ദുരന്തഭൂമിയിലെ മനുഷ്യസാന്നിദ്ധ്യം തിരയുന്ന യജ്ഞത്തിൽ പങ്കാളികളു മായി. പിവൈപിഎ കേരള സ്റ്റേറ്റ് 150 റെഫ്രിജറേറ്റുകളാണ് ദുരന്തഭൂമിയിൽ നൽകാമെന്ന് ഭരണകൂടത്തിന് ഉറപ്പു നൽകിയത്. ഇന്ത്യാ പെന്തെക്കോസ്ത ദൈവസഭയുടെ വിവിധ സെന്ററുകളും പുത്രികാ സംഘടനകളും പ്രാദേശിക സഭകളും സഹായ ഹസ്‌തങ്ങളുമാ യി വയനാട്ടിലെത്തി. അസംബ്ലിസ് ഓഫ് ഗോഡ് പ്രസ്ഥാനത്തെ പ്രതി നിധീകരിച്ച് സമീപ സംസ്ഥാനങ്ങ ളിൽ നിന്നും മലബാറിൽ നിന്നും വയനാടിന് കൈത്താങ്ങായി ഓടി യെത്തി. താമരശേരി കേന്ദ്രമായുള്ള കേരളത്തിലെ ഫിലാഡൽഫിയ ഫെ ല്ലോഷിപ്പ് ഓഫ് ഇന്ത്യാ സഭയിലെ വിശ്വാസികളും ശുശ്രൂഷകന്മാരും ദുരന്തമുഖത്ത് സജീവമായിരുന്നു.

കൂടാതെ പെന്തെക്കോസ്തു‌ സമൂഹത്തിലെ വിവിധ സംഘടനകളും വ്യക്തികളും ദുരന്തഭൂമിയെ സ്വന്തം നാടായി കണ്ടു പ്രവർത്തനങ്ങളിൽ സജീവമായി. മലയാളികളുമായി യാ തൊരു ബന്ധവും ഇല്ലാത്ത രാജ്യത്തി ന്റെ വിവിധ ഭാഗങ്ങളിലുള്ള ഇതര ഭാഷക്കാരുടെ സഭകളും വയനാടി നെ കൈപിടിച്ചുയർത്താൻ എത്തി യിരുന്നു. വിദേശ സഭകളും വ്യക്തികളും ഇത്തവണയും കേരളത്തിന്റെ പ്രതിസന്ധിയിൽ ഒപ്പമുണ്ടായിരുന്നു. ദുരന്തം കഴിഞ്ഞു ദിവ സങ്ങൾ പിന്നിട്ടിട്ടും എല്ലാം നഷ്ടപ്പെട്ടവരെ ഒന്നിച്ചു കൂട്ടിയും ഭവനങ്ങളിൽ എത്തിയും അവരുടെ ആവശ്യങ്ങൾ ചോദിച്ചറിഞ്ഞു നിറവേറ്റുകയാണ് പല ക്രൈസ്തവ സംഘടനകളൂം സുവിശേഷകരും. അപകടം സംഭവിച്ച സമീപ പ്രദേശങ്ങളിൽ ഉള്ളവർക്കുപോലും സഹായങ്ങൾ എത്തിച്ച് അവരെയും ചേർത്ത് നിർത്തുകയാണ് മിക്ക സംഘടനകളും. നാളിതുവരെ യാതൊരു പരിചയവും ഇല്ലാത്തവരെപോലും സ്വന്തം കൂടപിറപ്പുകളായി കണ്ടു ചേർ ത്തണച്ച ആ കരുതൽ യഥാർഥ ക്രൈസ്‌തവമൂല്യങ്ങൾ ഉയർത്തിപിടിക്കു ന്നതിന്റെ പ്രതിഫലനമായിരുന്നു.

വയനാട് ഉരുൾപ്പൊട്ടൽ ദുരന്തം സംഭവിച്ചിട്ട് ഒന്നരമാസം പിന്നിട്ടു. ദുരന്ത ത്തിൽ അകപെട്ടവരെ സർക്കാർ താൽക്കാലിക വീടുകളിലേക്ക് മാറ്റിപ്പാർപ്പി ച്ചു. താമസയോഗ്യമല്ലെന്നു ഗവൺമെൻ്റ് പ്രഖ്യാപിച്ച സമീപ പ്രദേശങ്ങളിൽ നിന്നും വീടുകൾ ഉപേക്ഷിച്ച് ആളുകൾക്ക് സർക്കാർ സംവിധാനങ്ങളിലേ ക്കു മാറേണ്ടി വന്നു. പുനരധിവാസ പ്രവർത്തനങ്ങളിൽ കൈകോർക്കാൻ തയ്യാറായ സന്നദ്ധ സംഘടനകളുമായി ചർച്ചകൾ നടത്തി വയനാടിനെ കെട്ടിപ്പടുക്കാൻ ഭരണകൂടം ചർച്ചകൾ ആരംഭിച്ചു. ഒരു രാത്രികൊണ്ട് എല്ലാം നഷ്ടപ്പെട്ട നമ്മുടെ സഹോദരങ്ങൾക്ക് അതിജീവനവും പുനരധിവാസവും പെട്ടെന്ന് സാധ്യമാകട്ടെ എന്ന് ആത്മാർഥമായി നമുക്ക് പ്രാർഥിക്കാം; അ തിനായി പ്രവർത്തിക്കാം.

Advertisement

Advertisement