ഐക്യകൂട്ടായ്മകള്‍ ഇനിയും സജീവമാകണം

സജി മത്തായി കാതേട്ട് | കവർ സ്റ്റോറി

ഐക്യകൂട്ടായ്മകള്‍ ഇനിയും സജീവമാകണം

കവർ സ്റ്റോറി 

ഐക്യകൂട്ടായ്മകള്‍ ഇനിയും സജീവമാകണം

സജി മത്തായി കാതേട്ട് 

കേരളത്തിലെ പെന്തെക്കോസ്തു സഭകളുടെ വളർച്ചയ്ക്കും ഉണർവിനും ത്വരിത വേഗത നല്കിയ ആത്മീയ മുന്നേറ്റമായിരുന്നു ഐക്യ കൺവൻഷനുകൾ.
ഒറ്റപ്പെട്ടു നില്ക്കേണ്ടവരല്ല; ഒരുമിക്കേണ്ടവരാണ് നാം എന്ന ഗുഡ്ന്യൂസിന്റെ ആഹ്വാനം ഉൾകൊണ്ട് സാധാരണക്കാരായവരാൽ  നയിക്കപ്പെട്ട ഒരു സ്പിരിച്വൽ മൂവ്മെന്റ് ആയിരുന്നു ഐക്യ സുവിശേഷയോഗങ്ങളും ഐക്യ ആത്മീയ സംഗമങ്ങളും. വിവിധയിടങ്ങളിൽ പ്രയർ സെല്ലുകളും പാസ്റ്റേഴ്സ് പ്രയർ ഫെലോഷിപ്പുകളും ഉണ്ടായി.
താഴെ തലത്തിൽ നിന്നും മുകൾതട്ടിലേക്ക് പടർന്നു കയറിയ ഈ ആത്മീയ ഉണർവ്വ് ഏറെയും ഗ്രാമങ്ങളിൽ നിന്നായിരുന്നു തുടക്കം. സാധാരണക്കാരായ വിശ്വാസികളും നേതൃനിരയിലല്ലാത്ത ശുശ്രൂഷകന്മാരും ആയിരുന്നു ഇതിനു കാരണക്കാർ.

പെന്തെക്കോസ്തു വിശ്വാസികളുടെ പൊതുമാധ്യമമായ ഗുഡ്ന്യൂസിന്റെ ഐക്യ ആഹ്വാനം വെറും  പാഴ് വാക്കുകയാണെന്ന് കരുതി അവഗണിച്ച നേതൃനിരയെ അത്ഭുതപ്പെടുത്തിയാണ് ഈ ഐക്യകാറ്റ് മലങ്കരയിൽ പടർന്നുല്ലസിച്ചത്.

ചരിത്രത്തിലിടം നേടിയ ഐക്യ കൂട്ടായ്മകളെ കുറിച്ച് റിപ്പോർട്ട് ചെയ്യാം

മലങ്കരയിലെ ഉണർവ്വിനു ഒരളവോളം കാരണമായ പെന്തെക്കോസ്തു ഐക്യ കൂട്ടായ്മകളെക്കുറിച്ച് കൂടുതൽ അറിയേണ്ടിയിരിക്കുന്നു.ഗ്രാമങ്ങളിൽ ആവിർഭവിച്ച
ഗുഡ്ന്യൂസ് ബാലലോകവും  പെന്തെക്കോസ്തു സഭകളുടെയിടയിലെ ഐക്യതയ്ക്കും സുവിശേഷ വ്യാപനത്തിനും നിദാനമായി.
ഐക്യ കൂട്ടായ്മകളും പാസ്റ്റേഴ്സ് ഫെലോഷിപ്പുകളും പ്രാർത്ഥനാ സെല്ലുകളും വീണ്ടും സാദ്ധ്യമാവുന്നിടത്തൊക്കെ ഉണ്ടാവണമെന്നാണ് ഗുഡ്ന്യൂസിന്റെ ആഗ്രഹവും ആഹ്വാനവും. ഇതിനു വേണ്ടി എല്ലാ സഹായവും നല്കുന്നതിനു നിങ്ങളോടൊപ്പം ഗുഡ്ന്യൂസും ഉണ്ടാകും. അതാതു സ്ഥലങ്ങളിലെ ഐക്യ സംരംഭങ്ങളെ കുറിച്ച്  കൂടുതൽ റിപ്പോർട്ട് തയ്യാറാക്കി പ്രസിദ്ധീകരിക്കാനാഗ്രഹിക്കുന്നു. ഇതിനായി ഗുഡ്ന്യൂസുമായി ബന്ധപ്പെടാവുന്നതാണ്

ഫോൺ : +91 94473 72726

എല്ലാ പെന്തെക്കോസ്തു സംഘടനയും അവരവരുടെ ചട്ടക്കൂട്ടിൽ നിന്നുകൊണ്ട് ഒരുമിച്ച് നിൽക്കണമെന്ന ഗുഡ് ന്യൂസിന്റെ അടിസ്ഥാന നിലപാട് പല രീതിയിലും ചർച്ച ചെയ്യപ്പെട്ടുവെങ്കിലും അതൊരു അനിവാര്യതയായി പെന്തെക്കോസ്തു സമൂഹം  ഉൾകൊണ്ടു.
തിരുവനന്തപുരം ജില്ലയിലെ അതിർത്തി ഗ്രാമമായ വെള്ളറടയിൽ തുടങ്ങി കണ്ണൂരിലെ വെള്ളരിക്കുണ്ടുവരെ കേരളത്തിൽ ഐക്യ കൺവൻഷനുകൾ നടത്തപ്പെട്ടു. സംഘടന വേർതിരിവില്ലാതെ പ്രസംഗകരെ എത്തിച്ച് ഗ്രാമാന്തരങ്ങളിൽ ക്രിസ്തുവിനെ ഉയർത്തിക്കാട്ടി. കൂട്ടായ്മകൾക്കും കൺവൻഷനും വേണ്ടി ഒരുമിച്ചുള്ള ആലോചനകളും നോട്ടീസ് വിതരണവും ഭക്ഷണം പാകം ചെയ്യലും സ്റ്റേജ് ഒരുക്കലുമെല്ലാം  ഐക്യതയുടെ ഊഷ്മളമായ ആഴം മനസിലാക്കാനിടയായി.

ചെറിയ തുടക്കങ്ങൾ മദ്ധ്യ കേരളത്തിൽ ആരംഭിച്ചെങ്കിലും 1980 കളിലാണ് ഐക്യപ്രസ്ഥാനങ്ങൾ കേരളത്തിൽ വ്യാപിച്ചത്. ഐക്യ ക്രൂസേഡുകൾ, കെ.പി.എഫ് കൺവൻഷനുകൾ പിന്നീട് യുപിഎഫ് കൺവൻഷനുകൾ തുടങ്ങിയവ മലയാളക്കരയിൽ ഉണർവിനു നിതാനമായി. ഒത്തൊരുമിച്ചുള്ള സുവിശേഷ പ്രവർത്തനങ്ങൾ നാടിനു ഉണർവ്വും ശ്രദ്ധേയവുമായി. സുവിശേഷ പ്രവർത്തനത്തിൽ മാത്രമൊതുങ്ങാതെ ജീവകാരുണ്യ പ്രവർത്തനങ്ങളിലും സാമൂഹിക ക്ഷേമ ഇടപെടലുകളിലും ഐക്യ സംരംഭങ്ങൾ മുന്നിട്ടിറങ്ങിയതും സമൂഹത്തിൽ മതിപ്പുളവാക്കി.
സംഘടിതമായുള്ള സുവിശേഷ പ്രവർത്തനങ്ങളും മറ്റു പ്രവർത്തനങ്ങളും കൂട്ടായ്മകളും കൺവൻഷനുകളും മൂലം പെന്തെക്കോസ്തു സമൂഹത്തിന്റെ ഒത്തൊരുമ മറ്റുള്ളവരുടെയിടയിൽ ഒരളവോളം അളവുകോലായി.

 ഇന്നും ശ്രദ്ധേയമായി പ്രവർത്തിക്കുന്ന ഐക്യ സംരംഭങ്ങളാണ് മല്ലപ്പള്ളി യുപിഎഫ് , തിരുവല വെസ്റ്റ് യുപി എഫ്, കുന്നംകുളം യുപിഎഫ് , ചേലക്കര യുപി എഫ്, നിരണം യുപി എഫ്, എടത്വ യു പി എഫ്, ചങ്ങനാശ്ശേരി യു പി എഫ് തുടങ്ങിയവ. നാടിന്റെ ചരിത്രരേഖകളായി മാറിയ ഇത്തരം ആത്മീയ സംഘങ്ങൾ സഭാസംഘടനാ വ്യത്യാസമില്ലാതെ പ്രവർത്തിക്കുന്നതു മൂലം പുതിയ സഭകൾ ആവിർഭവിക്കുന്നതിനും സുവിശേഷ വ്യാപനത്തിനും കാരണമാകുന്നു.   വള്ളുവനാടിന്റെ ഹൃദയഭൂമിയായ ഭാരതപ്പുഴയിൽ തുടങ്ങിയ ഭാരതപ്പുഴ കൺവൻഷനും ചരിത്രത്തിലിടം നേടി.
'പൂർവ്വികതയിലേയ്ക്കൊരു തിരിച്ചു വരവ്' എന്ന ദൗത്യം ഏറ്റെടുത്ത് ഒരുമിച്ച് നിന്ന് പ്രവർത്തിക്കേണ്ട ഈ കാലങ്ങളിൽ ഐക്യ കൂട്ടായ്മകൾ വീണ്ടും സജീവമാവണമെന്നാണ് കാലഘട്ടത്തിന്റെ അനിവാര്യത സൂചിപ്പിക്കുന്നത്. മുകളിൽ പറഞ്ഞ കൺവൻഷനുകളുടെ ആരംഭങ്ങൾക്കു പിന്നിൽ അതാതു കാലത്ത് പ്രവർത്തിച്ചിരുന്ന ഗുസ്ന്യൂസ് പ്രവർത്തകരായിരുന്നുവെന്നും  നമുക്ക് കാണാനാവും.

Advertisement