മറക്കരുതൊരിക്കലുമിവരെ

മറക്കരുതൊരിക്കലുമിവരെ

കവർ സ്റ്റോറി 

മറക്കരുതൊരിക്കലുമിവരെ

സജി മത്തായി കാതേട്ട്

യസാവുന്തോറും മനസിൽ ആതിയേറുന്നുവെന്ന് പറയുന്നവരുടെ എണ്ണം നമ്മുടെയിടയിലും കൂടി വരികയാണ്. 2000 മുതൽ 2002 വരെയുള്ള കാലയളവിൽ ഇന്ത്യയിലെ മൊത്തം ജനസംഖ്യ 34 ശതമാനം വർധിച്ചെങ്കിൽ അറുപത് വയസ്സിന് മുകളിലുള്ളവരുടെ എണ്ണത്തിൽ 103 ശതമാനമാണ് വർധനയുണ്ടായത്. ഈ പ്രവണത ഇനിയും തുടരും എന്നുതന്നെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. വയസാകുന്നവരുടെ എണ്ണം വർദ്ധിക്കുന്നുവെന്ന മാധ്യമ റിപ്പോർട്ടുകൾ കാണുമ്പോൾ എന്തോ വലിയ ദുരന്തം വരാനിരിക്കുന്നു എന്ന മട്ടിലാണ് കണക്കുകളെ അവതരിപ്പിക്കുന്നത്.

ലോകാരോഗ്യ സംഘടനയുടെ വിലയിരുത്തൽ പ്രകാരം ലോകത്ത് അറുപതിന് മുകളിൽ പ്രായമുള്ളവരുടെ എണ്ണം 2050 ഓടെ 12 മുതൽ 22 ശതമാനം വരെ ഉയരാം. എന്നാൽ ഇതിനോട് ചേർത്ത് വായിക്കേണ്ട മറ്റൊരു വിവരം കൂടി ഉണ്ട് 1947-ൽ ഇന്ത്യയിലും ലോകത്തും ശരാശരി ആയുർദൈർഘ്യം 32 വയസ്സ് ആയിരുന്നെങ്കിൽ ഇന്നത് ആക്രമം 70.42 ,73. 16 എന്നിങ്ങനെയാണ്. ഇതിന് പ്രധാന കാരണം ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും ആരോഗ്യ രംഗത്തെയും പുരോഗതിയാണ് . പ്രായാധിക്യത്തിൽ ജീവിത ശൈലിയുടെയും പരിമിതി ഒരു പരിധിവരെ പിടിച്ചുകെട്ടാൻ ഇന്ന് വൈദ്യശാസ്ത്രത്തിനു ആയിട്ടുണ്ട്. എങ്കിലും ' ടെൻഷൻ ' നിറഞ്ഞ ഒരു വാർദ്ധ്യ മനസുമായി കേരളം വടിയൂന്നി നീങ്ങുകയാണ്. ഭാവിയെ ഓർത്തിട്ടാണ് ഏവരുടെയും ടെൻഷൻ.

കേൾക്കാനും പറഞ്ഞിരിക്കാനും കാണാനും ഒന്നുമില്ലാതെ വീടുകളിൽ കൂനി കൂടിയിരിക്കുന്നതോർത്താണ് ഏവർക്കും വേവലാതി. കൊച്ചുമക്കളും പിന്നീട് സ്വന്തം മക്കളും ടാറ്റാ പറഞ്ഞ് വിദേശത്തേക്ക് യാത്ര പറയുമ്പോൾ ആശ്രയിക്കാനിനിയാരുമില്ലെന്ന തോന്നലിൽ മനസിൽ വിമ്മിഷ്ടവുമായി തല കുനിച്ചിരിക്കേണ്ട ഗതികേടിലാണ് 60 കഴിഞ്ഞ മിക്ക മാതാപിതാക്കളുടെയും അവസ്ഥ. പരിചരിക്കാൻ പോലും കൂലിക്ക് ആരെയും കിട്ടാനാവാത്ത സ്ഥിതിയാണിപ്പോൾ.

കേരളത്തിലെ മിക്ക സഭകളും വയസന്മാരുടെ കൂട്ടായ്മയായിത്തീർന്നിരിക്കയാണ്. അൻപതു കഴിഞ്ഞവരാണിപ്പോൾ സഭയിലെ യുവജന മീറ്റിംഗിലെ ' യുവതി യുവാക്കൾ' . ആകുലതകൾ അകറ്റാൻ യേശുവുണ്ട് ചാരെ എന്ന് പാടുമ്പോഴും അങ്ങുദൂരെയുള്ള മക്കളുടെ ഫോണും കരുതലും കാതോർത്തിരിക്കയാണ് ഏറെയും. സഭകൾക്ക് 'വയോജന നയം വേണമെന്ന് ' സഭാ കൗൺസിലിൽ ഒരംഗം ആവശ്യപ്പെട്ടപ്പോൾ അതിനു യുവജന സംഘടനകൾ ഉണ്ടല്ലൊ എന്നായിരുന്നു സരസമായ മറുപടി. കാരണം യുവജന കൂട്ടായ്മകളിലെല്ലാം വാർധ്യക്യരാണ് അധികവും.

തിരക്കിനിടയിൽ മറക്കാൻ ഏറ്റവും അവഗണന നേരിടുന്ന വാർധ്യക്യാരെ ഒത്തൊരുമിച്ച് കൂട്ടാൻ മലബാറിൽ ഒരു ഐപിസി സെന്ററിനായി . വിങ്ങിപ്പൊട്ടിയിരിക്കുന്ന മനസുകളിൽ സ്നേഹാമൃതം പകരാൻ, ഉൾക്കരുത്ത് ഏകാൻ ആ കൂട്ടായ്മക്കു  കഴിഞ്ഞു. ഐപിസി നിലമ്പൂർ നോർത്ത് സെന്റർ ഒരുക്കിയ ആ സംഗമത്തിനു പിന്നിൽ പ്രവർത്തിച്ചവരെ ഗുഡ്ന്യൂസ് അനുമോദിക്കുന്നു.

Advertisement