ഡോ. ദമരീസ് ദാനിയേലിനു 1.36 കോടി രൂപയുടെ സ്കോളർഷിപ്

ഡോ. ദമരീസ് ദാനിയേലിനു 1.36 കോടി രൂപയുടെ സ്കോളർഷിപ്

വാർത്ത :ടോണി ഡി. ചെവൂക്കാരൻ

കൊച്ചി :എറണാകുളം സെന്റ് തെരെസാസ് കോളേജ് അസിസ്റ്റന്റ് പ്രൊഫസ്സർ ഡോ. ദമരീസ് ദാനിയേലിനു മേരി ക്യുരി ഫെല്ലോഷിപ്പിന്റെ ഭാഗമായ ഷേപ്പിങ് യൂറോപ്പ്യൻ ലീഡേഴ്‌സ് ഫോർ മറൈൻ സസസ്റ്റയിനബിലിറ്റി പോസ്റ്റ്‌ ഡോക്ടറൽ ഫെലോഷിപ് (ഏകദേശം 1.36 കോടി രൂപ) ലഭിച്ചു. 

ഗർഭകാലത്തു മൈക്രോപ്ലാസ്റ്റിക് അടങ്ങിയ കടൽ വിഭവങ്ങൾ കഴിക്കുന്നത് ഗർഭസ്ഥ ശിശുവിനെ ബാധിക്കുമോ എന്ന വിഷയത്തിൽ നോർവയിലെ ബെർഗൻ സർവകലാശാലയിൽ 3 വർഷമാണ് ഗവേഷണം. കാക്കനാട് ന്യൂ ഇന്ത്യാ ചർച്ച് ഓഫ് ഗോഡ് സഭാ അംഗങ്ങളായ മുല്ലക്കൽ എം. ഡി. ബെന്നിയുടെയും സുജയുടെയും മകളാണ്. 

കേരള യൂണിവേഴ്സിറ്റിൽ നിന്ന് എം.എസ്.സി  സൂവോളജിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ ഡോ. ദമരിസ് മറൈൻ എൻവയൊണ്മെന്റൽ സയൻസിൽ ഡോക്ടറേറ്റും നേടിയിട്ടുണ്ട്. ജൂൺ 13 ന് നോർവയിലെക്ക് പോകുവാനുള്ള തയാറെടുപ്പിലാണ് ഡോ. ദമരീസ്.

Advertisement