ജീവിത പങ്കാളി ക്രിസ്തുവെങ്കിൽ എതിരാളിയെ ഭയപ്പെടരുത് : ഡോ.എബി പി മാത്യു

0
1246
ഡോ. എബി പി മാത്യു പ്രസംഗിക്കുന്നു

വാർത്ത: കെ.ബി.ഐസക്

ദോഹ: ആത്മീക പോരാട്ടത്തിൽ പങ്കാളി ക്രിിസ്തുവെങ്കിൽ എതിരാളിയെ ഭയപ്പെടരുത്. ജയത്തെ നിണ്ണയിക്കന്നത് സാഹചര്യങ്ങളല്ല.മനുഷ്യ ബലമല്ല. പരിശുദ്ധന്മാവിൻ ശക്തിയാണ്.
ഒരു പോരാളി തന്റെ യഥാർത്ഥ ശത്രുവിനെ തിരിച്ചറിയണം. പ്രവർത്തിക്കുന്ന ഒരു ദൈവം ഉണ്ടെന്നറിയുവാനാണ് പോരാട്ടം യുദ്ധം ദൈവത്തിനാണ്. ജയാളി താഴ്മ ധരിച്ച പോരാളിയാണ്. കോടാനുകോടി നക്ഷത്രങ്ങളെ നിയന്ത്രിക്കുന്ന ദൈവമാണ് നമ്മുടെ പോരാട്ടത്തിൽ പങ്കാളി . നമ്മുടെ വലുപ്പമല്ല, ദൈവത്തിന്റെ കരമാണ്ജയം നല്കുന്നത്. ഖത്തർ മലയാളി പെന്തക്കോസ്തൽ കോൺഗ്രിഗേഷൻ വാർഷിക കൺവൻഷൻ പ്രഥമ ദിനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദൈവ വചനമാണ് ജീവൻ രക്ഷാ സഹാ യി .നമ്മുടെ ശത്രു ഭയം, രോഗം , മത്സരം. ലോക സ്നേഹം ഇവയൊക്കെയെങ്കിൽ ഈ ശത്രുവിനെ പോരാടി തോല്പിക്കണം.ഡോ. എ ബി പി മാത്യു ഉദ്ബോധിപ്പിച്ചു.
പാസ്റ്റർ സജി പി യുടെ അദ്ധ്യക്ഷതയിൽ ആരംഭിച്ച യോഗം ക്യു എം.പി.സി പ്രസിഡന്റ് പാസ്റ്റർ ജോൺ റ്റി മാത്യു ഉദ്ഘാടനം ചെയ്തു
ഖത്തറിലെ 16 സഭകളുടെ ഐക്യ വേദിയായ ക്യു.എം.പി.സി ദൈവജനത്തിന്റെ ഐക്യതയ്ക് മാതൃകയാണെന്നും, കൃതജ്ഞതയോടെ ഖത്തറിലെ ഭരണാധികാരികളെ സ്മരിക്കുന്നതായും സ്വാഗത പ്രസംഗത്തിൽ എബി തോമസ് പ്രസ്താവിച്ചു.
വ്യാഴാഴ്ച രാത്രിയിൽ വചനഘോഷണവും വെള്ളിയാഴ്ച പകൽ സമാപന പൊതു ആരാധനയും നടക്കും.

 

 

LEAVE A REPLY

Please enter your comment!
Please enter your name here