ഖത്തർ മലയാളി പെന്തെക്കോസ്തു കോൺഗ്രിഗേഷന്റെ വാര്‍ഷിക കണ്‍വന്‍ഷനും സംയുക്ത ആരാധനയും ഡിസംബർ 11 മുതൽ 13 വരെ

0
362

അനീഷ് ചാക്കോ ദോഹ

 ദോഹ: ഖത്തറിലെ മുഖ‍്യധാര പെന്തെക്കോസ്തു സഭകളുടെ ഐക‍്യവേദിയായ ഖത്തർ മലയാളി പെന്തെക്കോസ്തു കോൺഗ്രിഗേഷന്റെ വാർഷിക കണ്‍വന്‍ഷനും സംയുക്ത സഭായോഗവും ഡിസംബർ 11-13 വരെ നടക്കും. ബുധനാഴ്ചയും വ്യാഴാഴ്ചയും വൈകുന്നേരം 7 മുതൽ 9:30 വരെ പൊതുയോഗങ്ങളും വെള്ളിയാഴ്ച രാവിലെ 8 മുതൽ 12 വരെ സംയുക്ത സഭായോഗവും നടക്കും.

ഐ.ഡി.സി.സി കോമ്പൗണ്ടിലുള്ള മനോഹരവും വിശാലവുമായ ടെന്റിലാണ് യോഗങ്ങള്‍ നടക്കുന്നത്.

ഖത്തര്‍ മലയാളി പെന്തെക്കോസ്തു കോൺഗ്രിഗേഷൻ പ്രസിഡന്റ്‌ പാസ്റ്റർ ജോൺ ടി. മാത്യു, സെക്രട്ടറി പാസ്റ്റർ അജേഷ് കുര്യാക്കോസ് എന്നിവര്‍ നേതൃത്വം നല്‍കും. പാസ്റ്റർ എബി പി. മാത്യു (ബീഹാർ) മുഖ‍്യപ്രസംഗകനായിരിക്കും. ക‍്യു.എം.പി.സി ക്വയഗാനശുശ്രൂഷയ്ക്കു നേതൃത്വം നല്‍കും.

ഒക്ടോബർ 2 ന് ചേർന്ന ജനറൽ ബോഡിയിൽ കൺവൻഷന്റെ സുഗമമായ നടത്തിപ്പിനായി വിവിധ സബ് കമ്മിറ്റികൾ രൂപികരിച്ചു.

പാസ്റ്റർ സജി. പി, ബ്രദർ വർഗീസ് തോമസ് (പ്രാർത്ഥന), പാസ്റ്റർ കെ.എം. സാംകുട്ടി, ബ്രദർ വിൽസൺ തോപ്പിൽ, അബ്രഹാം ജോസഫ് (ക്വയർ), പാ. ടിജോ തോമസ്, ബ്രദർ ബൈജു വർഗീസ്, അബ്രഹാം കൊണ്ടാഴി (വളന്റിയർ), പാ. ബിജു മാത്യു, ബ്രദർ ഷോയ് വർഗീസ്, മാത്യു നൈനാൻ (ടെന്റ്, സ്റ്റേജ്, ലൈറ്റ്), ബ്രദർ ഡേവിഡ് മാത്യു, ജബ്ബേസ് പി. ചെറിയാൻ (ശബ്ദം, വീഡിയോ), പാ. ബൈജു സാം, പാ. ഷിജു തോമസ്, ബ്രദർ ബ്ലസൻ ജി. ഉമ്മൻ (കർത്യമേശ), ഇവാ. സെബാസ്റ്റ്യൻ തോമസ് (സേഫ്റ്റി, മെഡിക്കൽ), ബ്രദർ അബ്രഹാം കൊണ്ടാഴി, പാ. ഷിജു തോമസ്, ബ്രദർ സിബി മാത്യു (മീഡിയ, പബ്ലിസിറ്റി)

 

LEAVE A REPLY

Please enter your comment!
Please enter your name here