ലിഫ്റ്റഡ് ഇൻ പ്രയ്‌സ്: ദോഹയിൽ ഡിസം.12ന്
ദോഹ: ബെഥേൽ എ ജി യുവജന വിഭാഗമായ സി.എ യുടെ ആഭിമുഖ്യത്തിൽ ഡിസംബർ 12ന് വൈകിട്ടു 7നു ബെഥേൽ എ ജി ചർച്ചിൽ (ഹാൾ നമ്പർ 1 ഐ.ഡി.സി.സി.പി.സി കോംപ്ലക്സ് ) ലിഫ്റ്റഡ് ഇൻ പ്രയ്‌സ് എന്ന പേരിൽ പ്രയ്സ് ആൻഡ് വർഷിപ്പ് നടക്കും. പാസ്റ്റർ സുജിത്ത് എം സുനിൽ, പാസ്റ്റർ എബേൽ ജോസഫ് എന്നിവർ നേതൃത്വം നൽകും.