ദോഹ ഐ.പി.സി - പി.വൈ.പി.എ യ്ക്ക് പുതിയ ഭാരവാഹികൾ

ദോഹ ഐ.പി.സി - പി.വൈ.പി.എ യ്ക്ക് പുതിയ ഭാരവാഹികൾ

ദോഹ: ദോഹ ഐ.പി.സി- പി.വൈ.പി.എ യുടെ 2023-24 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു. പാസ്റ്റർ പി.കെ.ജോൺസൺ (പ്രസിഡൻ്റ്), ജോസ് മാത്യു (സെക്രട്ടറി), റെജി കെ. ബെഥേൽ (ജോയിൻ്റ് സെക്രട്ടറി), ഷിനു വർഗ്ഗീസ് (ട്രഷറർ) എന്നിവരെയും 11 അംഗ കമ്മിറ്റിയെയും തിരഞ്ഞെടുത്തു. സെക്രെട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട ജോസ് മാത്യു ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്റർ ന്യൂസ് റിപ്പോർട്ടറാണ്. ട്രഷറർ ഷിനു വർഗീസ് ഗുഡ്ന്യൂസ് ഖത്തർ ചാപ്റ്റർ ജോ. സെക്രട്ടറിയാണ്.

സമിതിയുടെ പ്രവർത്തനോൽഘാടനം മെയ് 12ന് പാസ്റ്റർ പി.കെ ജോൺസൺ നിർവഹിച്ചു ദോഹ ഐ.പി.സിയിൽ  നടന്ന സമ്മേളനത്തിൽ നിർവഹിച്ചു. അടുത്ത പ്രവർത്തന കാലയളവിൽ മിഷൻ കേന്ദ്രീകൃത പ്രവത്തനങ്ങൾക്ക് പ്രാധാന്യം നൽകുമെന്ന് സെക്രെട്ടറി അറിയിച്ചു.